News

'ദി മെഗാ കിഡ് വിത്ത് മൈ കിഡ്'; ഇസഹാക്കിനൊപ്പം കളിക്കുന്ന മമ്മൂട്ടി, വീഡിയോ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

എഴുപത്തി രണ്ടാം പിറന്നാളാഘോഷിക്കുന്ന മമ്മൂട്ടിയുടെ രസകരമായ വീഡിയോ പങ്കുവെച്ച് നടൻ കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിനൊപ്പം കളിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് താരം പങ്കുവെച്ചത്. 'ദി മെഗാ കിഡ് വിത്ത് മൈ കിഡ്' എന്നാണ് വീഡിയോക്കൊപ്പമുള്ള കുറിപ്പ്.

എറണാകുളത്തെ വസതിക്കു മുന്നിൽ പതിവുപോലെ തടിച്ചുകൂടിയ ആരാധകർക്ക് അഭിവാദ്യം അർപ്പിച്ചാണ് മെഗാ സ്റ്റാർ തൻറെ പിറന്നാൾ ദിനത്തിന് തുടക്കമിട്ടത്. എന്നാൽ അമ്മയുടെയും പ്രിയ സുഹൃത്ത് ഉമ്മൻ ചാണ്ടിയുടെയും വിയോഗത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുകയാണ് മമ്മൂട്ടി.

പ്രേക്ഷകരെ ആകാംക്ഷയിലാക്കി പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ഭ്രമയുഗത്തിലെ ഫുൾ ലുക്ക് ആണ് പുറത്തുവന്നത്. കാണുന്നവരുടെ കണ്ണിൽ ഭയം ഉളവാക്കുന്ന തരത്തിലുള്ള ചിരിയും നോട്ടവുമായി നിൽക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്.

ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിനിമയൊരുങ്ങുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണെന്നാണ് സൂചന.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

കാസർകോട് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേതാക്കളുടെ പരസ്യ ആരോപണങ്ങള്‍: അന്വേഷണം തുടങ്ങി സിപിഐഎം

പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

SCROLL FOR NEXT