News

ഹിമാലയൻ യാത്ര കഴിഞ്ഞു; തലൈവർ യുപിയിൽ യോഗിക്കൊപ്പം ജയിലർ കാണും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബോക്സ് ഓഫീസിൽ 500 കോടി കളക്ഷനിലേക്ക് കടക്കുകയാണ് 'ജയിലർ'. രണ്ടാം വാരത്തിൽ വൻ വിജയം നേടി പ്രദർശനം തുടരുമ്പോഴും സൂപ്പർസ്റ്റാർ വിജയാഘോഷങ്ങളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഹിമാലയൻ താഴ്വരകളിലെ തന്റെ പതിവ് തീർത്ഥയാത്രയിലായിരുന്ന താരം കഴിഞ്ഞ ദിവസം യുപിയിൽ എത്തിയിരുന്നു. എയർപോർട്ടിലെത്തിയ രജനി എഎൻഐയോട് നടത്തിയ പ്രതികരണത്തിൽ, താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹത്തോടൊപ്പം ജയിലർ കാണുമെന്നും പറഞ്ഞു.

ഇതുകൂടാതെ, യുപിയിലെ ചില തീർത്ഥാടന കേന്ദ്രങ്ങളും സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിലറിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നായിരുന്നു നടന്റെ മറുപടി.

കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിൽ രജനി സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് യുപിയിലേക്കെത്തിയത്. ഏറെക്കാലമായി വരണമെന്ന് ആഗ്രഹിച്ചിരുന്ന ക്ഷേത്രമാണ് ഝാർഖണ്ഡിലെ ഛിന്നമസ്താ എന്നാണ് നടൻ പറഞ്ഞത്. ഝാർഖണ്ഡ് ​ഗവർണർ സി പി രാധാകൃഷ്ണനുമായും താരം കൂടിക്കാഴ്ച നടത്തിയിരുന്നു. യുപിയിലെ ക്ഷേത്ര സന്ദർശനങ്ങൾക്ക് ശേഷം ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് സൂചന.

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

പ്രാദേശിക വിഷയം; സ്മാരകം താന്‍ ഉദ്ഘാടനം ചെയ്യുമോയെന്ന് പാര്‍ട്ടി തീരുമാനിക്കും: എം വി ഗോവിന്ദന്‍

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

SCROLL FOR NEXT