News

നോളൻ മാജിക് ഏറ്റെടുത്ത് ഇന്ത്യൻ പ്രേക്ഷകർ; ഓപ്പൺഹൈമറിന് 150 കോടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇന്ത്യൻ ഹോളിവുഡ് സിനിമാ പ്രേമികൾക്കിടയിൽ ഏറ്റവുമധികം ആരാധകരുള്ള സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രം 'ഓപ്പൺഹൈമർ' ഇന്ത്യയിൽ മികച്ച കളക്ഷനാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ സിനിമ 150 കോടിയ്ക്ക് മുകളിലാണ് നേടിയിരിക്കുന്നത്.

ആഗോളതലത്തിൽ 5539 കോടിയ്ക്ക് മുകളിലാണ് ഓപ്പൺഹൈമറിന്റെ കളക്ഷൻ. ഈ തുകയുടെ ഈ വർഷത്തെ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമകളിൽ ആറാം സ്ഥാനം ഈ നോളൻ ചിത്രത്തിന് സ്വന്തമായിരിക്കുകയാണ്.

ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞൻ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് നോളൻ ഓപ്പൺഹൈമർ ഒരുക്കിയിരിക്കുന്നത്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റിൽ നിർമ്മിക്കുന്ന സിനിമായാണിതെന്ന് നോളൻ മുമ്പ് പറഞ്ഞിട്ടുണ്ട്. ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഈ നോളൻ സിനിമയ്ക്കുണ്ട്.

ഓപ്പൺഹൈമറിൽ വിഎഫ്എക്സ് രംഗങ്ങള്‍ ഇല്ലെന്ന് നോളൻ വ്യക്തമാക്കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 1945ൽ ഓപ്പൺഹൈമറെന്ന ശാസ്ത്രഞ്ജന്റെ നേതൃത്വത്തിൽ നടന്ന 'ട്രിനിറ്റി ടെസ്റ്റ്' (മെക്സിക്കോയിൽ നടന്ന ആദ്യ നൂക്ലിയർ സ്ഫോടന പരീക്ഷണം) ആണ് നോളൻ സിനിമയ്ക്കു വേണ്ടി വീണ്ടും സൃഷ്ടിച്ചത്.

ക്രിസ്റ്റഫർ നോളന്റെ 'ഇൻസെപ്ഷൻ', 'ബാറ്റ്മാൻ ബിഗിൻസ്', 'ഡൺകിർക്ക്' തുടങ്ങിയ സിനിമകളിൽ പ്രധാന വേഷം അവതരിപ്പിച്ച കിലിയൻ മർഫിയാണ് ഓപ്പൺഹൈമറുടെ വേഷത്തിൽ എത്തുന്നത്. എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ് തുടങ്ങി വമ്പൻ താരനിരയും സിനിമയുടെ ഭാഗമാണ്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT