News

'അത്ഭുതദ്വീപ്' രണ്ടാം ഭാഗം; പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പൃഥ്വിരാജ്, ഗിന്നസ് പക്രു, എന്നിവർ പ്രധാന താരങ്ങളായെത്തിയ ഫാന്റസി ത്രില്ലർ 'അത്ഭുതദ്വീപി'ന് രണ്ടാം ഭാഗമൊരുങ്ങുന്നതായി സംവിധായകൻ വിനയൻ. 2005-ൽ പുറത്തിറങ്ങി, മോളിവുഡിൽ വൻ വിജയം തീർത്ത ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുമ്പോൾ പുതിയ താരങ്ങളുമുണ്ടാകുമെന്ന് പറയുകയാണ് സംവിധായകൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അത്ഭുതദ്വീപിലേക്കുള്ള പുതിയ യാത്രയെ കുറിച്ച് താരം കുറിച്ചത്.

18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും, വിനയൻ കുറിച്ചു.

2005 ഏപ്രിൽ 1-ന് അത്ഭുതദ്വീപ് റിലീസ് ചെയ്തത്. ഗൾഫ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി എ ഫിലിപ്പോസ്, ടി കെ അപ്പുക്കുട്ടൻ എന്നിവരാണ് നിർമ്മിച്ചത്. ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവ്വഹിച്ചത് വിനയനാണ്. ഏറ്റവും കൂടുതൽ പൊക്കം കുറഞ്ഞ കലാകാരന്മാരെ അവതരിപ്പിച്ച അത്ഭുതദ്വീപ് ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

SCROLL FOR NEXT