News

ലൈംഗിക ബന്ധത്തിനിടയിൽ ഭഗവദ്ഗീത വായിക്കുന്ന രം​ഗം; നോളന്റെ ഓപ്പൺഹൈമർ വിവാദത്തിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലോകത്തിലെ ആദ്യത്തെ അണുബോംബിന്റെ സൃഷ്ടാവ് റോബർട്ട് ഓപ്പൺഹൈമറിന്റെ ബയോപിക് കഴിഞ്ഞ ദിവസമാണ് റിലീസിനെത്തിയത്. ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആദ്യ ദിനം 13 കോടിയാണ് നേടിയത്. ഇപ്പോൾ സിനിമയിലെ ഒരു രം​ഗമാണ് ഇന്ത്യയിൽ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ചിത്രത്തിലെ ഒരു രം​ഗത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഉറക്കെ ഭഗവദ്ഗീത വായിക്കുന്ന രം​ഗമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. 'സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) എങ്ങനെ ഈ രംഗം നിലനിർത്തിക്കൊണ്ട് സിനിമയ്ക്ക് അംഗീകാരം നൽകി എന്നതിൽ ആശങ്കയുണ്ട്,' എന്നാണ് സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ഓഫീസർ ഉദയ് മഹൂർക്കർ പറയുന്നത്.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അടിയന്തിരമായി ആ കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ടവരെ ശിക്ഷിക്കുകയും വേണമെന്നുമാണ് സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ ആവശ്യം. ആദ്യമായി ആർ-റേറ്റിംഗ് നേടുന്ന ക്രിസ്റ്റഫർ നോളൻ ചിത്രമാണ് ഓപ്പൺഹൈമർ. ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കുന്നതിനായി സ്റ്റുഡിയോ ചില സെക്‌സ് സീനുകൾ ഒഴിവാക്കിയിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യയിലെ സെൻസർ ബോ‍ർഡ് സിനിമയ്ക്ക് യു/എ അം​ഗീകാരം നൽകിയത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

SCROLL FOR NEXT