News

'നിങ്ങളെന്റെ സഹോദരനാണ്'; തന്റെ ഭാ​ഗ്യ ബ്രേസ്‌ലെറ്റ് ആമീ‍ർ ഖാന് നൽകി സൽമാൻ ഖാൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബോളിവുഡിൽ ദീർഘകാലമായി സൗഹൃദം സൂക്ഷിക്കുന്ന സൂപ്പർ താരങ്ങളാണ് ആമീർ ഖാനും സൽമാൻ ഖാനും. ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്ന നിമിഷങ്ങൾ ആരാധകർ നഷ്ടപ്പെടുത്താറില്ല. ഇപ്പോൾ സൽമാൻ തന്റെ സുഹൃത്തിനെ എത്രയേറെ കരുതുന്നു എന്നതിന് മറ്റൊരുദാഹ​രണം കൂടി വെളപ്പെടുത്തുകയാണ് ആമീറിനെ ഉദ്ധരിച്ച് ഒരു യൂട്യൂബർ.

വീട്ടിൽ സംഘടിപ്പിച്ച ഒരു പാർട്ടിക്കിടെയാണ് സൽമാന്‍ മറ്റാർക്കും കൊടുക്കാത്ത ഭാഗ്യ ബ്രേസ്‌ലെറ്റ് ആമീറിന് നൽകിയത്.'സൽമാൻ മദ്യലഹരിയിലായിരുന്നു. നീ എന്റെ സഹോദരനാണെന്ന് പറഞ്ഞുകൊണ്ടാണ് ബ്രേസ്‌ലെറ്റ് ആമിറിന് നൽകിയത്', യൂട്യൂബർ വിഡിയോയിൽ പറഞ്ഞു. വീഡിയോ വൈറലായതോടെ സൽമാനെ പ്രശംസിച്ച് നിരവധി ആരാധകർ രം​ഗത്തെത്തിയിരിക്കുകയാണ്.

സൽമാൻ ഖാന്റെ സഹോദരി അർപ്പിത ഖാനും ഭർത്താവും നടനുമായ ആയുഷ് ശർമയും സംഘടിപ്പിച്ച ഈദ് പാർട്ടിയിൽ സൽമാന്റെ ബ്രേസ്‌ലെറ്റും ധരിച്ചാണ് ആമീർ എത്തിയത്. സൽമാന്റെ 'കിസി ക ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനോടനുബന്ധിച്ച് താരങ്ങൾ ഒത്തുകൂടിയിരുന്നു. 'ലാൽ സിങ് ഛദ്ദ' എന്ന ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ച ആമിറിനോട് തിരികെ എത്താനും താരങ്ങൾ നിർദ്ദേശിച്ചിരുന്നു.

'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...'; ലൈംഗികാധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ്

തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ മോദി

'തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു';ഗുജറാത്തില്‍ ബിജെപി നേതാവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി

അഖിൽ വധക്കേസ്; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിൽ

'ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്ന് സതീശൻ

SCROLL FOR NEXT