News

തങ്കലാനൊരു 'രോമാഞ്ചം' കണക്ഷൻ; വിക്രം-പാ രഞ്ജിത്ത് ചിത്രത്തിന് പാക്ക്അപ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ്റെ’ ചിത്രീകരണം പൂർത്തിയായി. രസകരമായൊരു പാക്കപ്പ് വീഡിയോയും അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘രോമാഞ്ചം’ സിനിമയിലെ അർജുൻ അശോകന്റെ തല കുലുക്കിയിലുള്ള പ്രത്യേക ആക്ഷൻ പകർത്തിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

പാ രഞ്ജിത്ത്, വിക്രം, മാളവിക മേനോൻ അടക്കമുള്ള അണിയറ പ്രവർത്തകരെയും ഈ ആക്ഷൻ വീഡിയോയിൽ കാണാം. സിനിമയ്ക്കായി വമ്പൻ മേക്കോവറാണ് വിക്രം നടത്തിയത്. മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തങ്കലാനിലേത് എന്നാണ് പാർവതി നേരത്തെ പറഞ്ഞത്. പശുപതിയും ഒരു പ്രധാന വേഷത്തിലുണ്ട്.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസുമാണ് നിർമ്മാണം. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോലാർ സ്വർണ ഖനികളിൽ നടന്ന സംഭവത്തെ ആധാരമാക്കിയുള്ളതാണ് ചിത്രം. പാ രഞ്ജിത്തിന്റേത് തന്നെയാണ് തിരക്കഥയും. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി വി പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്‌ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT