News

'അവൾ തിരികെയെത്തുന്നു...'; 'ചന്ദ്രമുഖി 2' റിലീസ് ഉറപ്പിച്ച് കങ്കണ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൊറർ-കോമഡി ചിത്രം 'ചന്ദ്രമുഖി 2'ന്റെ റിലീസ് പ്രഖ്യാപിച്ച് കങ്കണ റണൗട്ട്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഗണേശ ചതുർത്ഥിക്ക് ചിത്രമെത്തുമെന്നാണ് താരം അറിയിച്ചത്. രാഘവ ലോറൻസ് മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.

2005ൽ പുറത്തിറങ്ങിയ 'ചന്ദ്രമുഖി'യുടെ സീക്വൽ ആണ് പുതിയ ചിത്രം. 'ഈ സെപ്റ്റംബറിൽ അവൾ തിരികെയെത്തുകയാണ്. നിങ്ങൾ തയാറാണോ?' എന്നാണ് പോസ്റ്ററിനൊപ്പം കങ്കണ കുറിച്ചത്. വടിവേലു, രാധിക ശരത്കുമാർ, ലക്ഷ്മി മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.

ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഓസ്കർ ജേതാവ് എം എം കീരവാണിയാണ് സംഗീതം. രജനികാന്ത്, ജ്യോതിക, പ്രഭു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചന്ദ്രമുഖി, മലയാള ചിത്രം 'മണിചിത്രത്താഴി'ന്റെ റീമേക്ക് ആണ്. തമിഴിന് പുറമെ ഹിന്ദിയിലും മണിചിത്രത്താഴ് റീമേക്ക് ചെയ്യപ്പെട്ടു. അക്ഷയ് കുമാർ, വിദ്യ ബാലൻ, ഷൈനി അഹൂജ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ 'ഭൂൽ ഭുലയ്യ'യായിരുന്നു ഹിന്ദി പതിപ്പ്.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT