National

ജന്മദിനാഘോഷം ക്രിമിനലുകൾക്കൊപ്പം; ഹൈദരാബാദിൽ പൊലീസ് ഇൻസ്‌പെക്ടറുടെ തൊപ്പി തെറിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: ക്രിമിനലുകൾക്കൊപ്പം ജന്മദിനമാഘോഷിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. മംഗൾഹട്ട് പൊലീസ് സ്റ്റേഷൻ ഡിറ്റക്ടീവ് ഇൻസ്​പെക്ടർ മഹേന്ദർ റെഡ്ഡിയെയാണ് ഹൈദരാബാദ് പൊലീസ് കമീഷണർ സസ്​പെൻഡ് ചെയ്തത്. മഹേന്ദർ റെഡ്ഡി ചൂതാട്ട സംഘാടകർ​ക്കൊപ്പം ജൻമദിനമാഘോഷിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യമുയർന്നു. അന്വേഷണത്തെ തുടർന്നാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവിട്ടത്.

കഞ്ചാവ് കടത്തുന്നവരുമായും ചൂതാട്ട സംഘങ്ങളുമായും മറ്റ് കുറ്റവാളികളുമായും സൗഹൃദം പുലർത്തുന്നതിന് മഹേന്ദർ റെഡ്ഡിക്കെതിരെ നേരത്തെ തന്നെ പരാതികളുയർന്നിരുന്നു.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT