National

വിദ്വേഷ പ്രസംഗ പരാതി; മോദിക്ക് ക്ലീൻചീറ്റ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: വിദ്വേഷ പ്രസംഗ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി എടുക്കേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക തീരുമാനം. തിരക്കു പിടിച്ച് നടപടി എടുക്കേണ്ടെന്നാണ് കമ്മീഷന്റെ തീരുമാനം. രാമ ക്ഷേത്രത്തെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമർശത്തിലാണ് ചട്ട ലംഘനമില്ലാത്തത്. മുസ്ലിം വിഭാഗങ്ങളെ സംബന്ധിച്ച വിവാദ പരാമർശം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ല.

അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും ചട്ട ലംഘനം അല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗം മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധ വളർത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ നിരീക്ഷണം.

ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും സമ്പത്ത് നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ്‌ മുസ്ലിങ്ങൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നുമാണ് മോദി ചോദിച്ചത്. വിവാദ പ്രസംഗത്തിന് പിന്നാലെ മോദിക്കെതിരെ കോൺഗ്രസ്‌ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT