National

ഇന്ത്യയിൽ ജനിച്ച ആ ഹൃദയം ഇനി പാകിസ്താനിൽ തുടിക്കും; അയേഷ കറാച്ചിയിലേയ്ക്ക് തിരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഇന്ത്യയിലെത്തിയ കറാച്ചി സ്വദേശി തിരികെ പാകിസ്താൻ. 19 വയസ്സുകാരി അയേഷ റഷാൻ്റെ ശസ്ത്രക്രിയയാണ് ചെന്നൈ എംജിഎം ഹെൽത്ത്കെയർ ആശുപത്രിയിൽ നടന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഐശ്വര്യൻ ട്രസ്റ്റിൻ്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടന്നത്. ‌

ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലായതിനെ തുടർന്നാണ് അയേഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിയതോടെ അയേഷയുടെ നില വഷളായി. ഉടൻ തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാ​ഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കുട്ടിയുടെ കുടുംബത്തിന് ശസ്ത്രക്രിയക്ക് ആവശ്യമായ പണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ആശുപത്രി അധികൃതരും ട്രസ്റ്റും ചേർന്നാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ആവശ്യമുള്ള 35 ലക്ഷം രൂപ കണ്ടെത്തിയത്.

ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച് വരികയാണെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർക്കും മെഡിക്കൽ ട്രസ്റ്റിനും നന്ദി അറിയിച്ചു കൊണ്ട് അയേഷ റഷാൻ പ്രതികരിച്ചിരുന്നു. ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയുടെ ഉയർന്ന ചിലവ് കാരണം ദാനം ചെയ്ത നിരവധി അവയവങ്ങൾ ഉപേക്ഷിക്കപ്പെടുന്ന സാഹര്യമാണ് ഉള്ളത്. അതുകൊണ്ട് മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് സ്വീകാര്യപ്രതമാകുന്ന രീതിയിൽ സർക്കാർ വിഷയത്തിൽ ഇടപ്പെടണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

SCROLL FOR NEXT