National

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പഞ്ചാബിലെ നാല് സീറ്റുകളില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലുധിയാന: ജലന്ധര്‍, അമൃത്സര്‍, ഖദൂര്‍ സാഹിബ്, ഫരീദ്‌കോട്ട് മണ്ഡലങ്ങളില്‍ നിന്നുള്ള നാല് സ്ഥാനാര്‍ത്ഥികളെ സിപിഐ, സിപിഐഎം പാര്‍ട്ടികള്‍ പ്രഖ്യാപിച്ചു. അമൃത്സറില്‍ നിന്ന് ദസ്വീന്ദര്‍ കൗറും ഖദൂര്‍ സാഹിബില്‍ നിന്ന് കര്‍ഷക നേതാവ് ഗുര്‍ഡിയാല്‍ സിങ്ങും ഫരീദ്കോട്ടില്‍ നിന്ന് ഗുര്‍ചരണ്‍ സിംഗ് മാനുമാണ് സിപിഐ സ്ഥാനാര്‍ഥികള്‍. ട്രേഡ് യൂണിയന്‍ നേതാവ് പുര്‍ഷോതം ലാല്‍ ബില്‍ഗയെ ജലന്ധറിലെ സ്ഥാനാര്‍ത്ഥിയായി സിപിഐഎമ്മും പ്രഖ്യാപിച്ചു.

പഞ്ചാബിലെ എഎപി, കോണ്‍ഗ്രസ് നേതാക്കളെ പഞ്ചാബിലെ ഇന്‍ഡ്യ ബ്ലോക്കില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ സിപിഐ നേതാക്കള്‍ വിമര്‍ശിച്ചു. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ അഹന്തയെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് സിപിഐ സെക്രട്ടറി ബന്ത് സിംഗ് ബ്രാത്തും സിപിഐഎം സെക്രട്ടറി സുഖ്വീന്ദര്‍ സിംഗ് സെഖോണും പ്രസ്താവനയില്‍ പറഞ്ഞു.

പഞ്ചാബിലെ ബാക്കി ഒമ്പത് സീറ്റുകള്‍ പാര്‍ട്ടികള്‍ പിന്നീട് തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഗുര്‍നം കന്‍വാര്‍ അറിയിച്ചു. പഞ്ചാബിലെ മറ്റ് സീറ്റുകളില്‍ പാര്‍ട്ടി കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെങ്കില്‍, ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ തങ്ങള്‍ എഎപിയുടെയോ കോണ്‍ഗ്രസിന്റെയോ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT