National

ഡോക്ടറില്ല, വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയത് കമ്പൗണ്ടര്‍; 28 കാരിക്ക് ദാരുണാന്ത്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പട്‌ന: ബീഹാറിൽ ഡോക്ടറുടെ അഭാവത്തില്‍ ജൂനിയര്‍ സ്റ്റാഫ് നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് 28കാരിയ്ക്ക് ദാരുണാന്ത്യം. അനീഷ ഹെൽത്ത് കെയറിൽ എത്തിയ ബബിതാ ദേവിയെന്ന യുവതിയാണ് മരിച്ചത്. പട്‌നയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സമസ്തിപൂര്‍ ജില്ലയിലെ മുസ്രിഘരാരി എന്ന ചെറുപട്ടണത്തിലാണ് സംഭവം.

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി ബബിതാ ദേവിയെ അനീഷ ഹെൽത്ത് കെയർ സെൻ്ററിൽ എത്തിച്ചതായി ബന്ധുക്കൾ പറഞ്ഞു. നഗരത്തിലെ രണ്ട് നിലകളുള്ള കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് ചെറിയ ഹെൽത്ത് കെയർ സെൻ്റർ സ്ഥിതി ചെയ്യുന്നത്. ഹെൽത്ത് കെയറിലെത്തിയപ്പോൾ ഡോക്ടറെ കാണാനില്ലെന്ന് ജീവനക്കാർ പറഞ്ഞു. തുടർന്ന് കമ്പൗണ്ടർ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

'രാവിലെ ഒമ്പത് മണിയോടെയാണ് ബബിതയെ ഹെൽത്ത് കെയറിൽ എത്തിച്ചത്. ആദ്യം അവർ ബബിതയ്ക്ക് ഉപ്പുവെള്ളം നൽകി. ശേഷം ഏകദേശം 11 മണിയോടെ ശസ്ത്രക്രിയ നടപടികൾ ആരംഭിച്ചു. ഏകദേശം ഒരു മണിക്കൂറിന് ശേഷം ബബിതയെ ആംബുലൻസിൽ കയറ്റി മോഹൻപൂരിലെ ആശുപത്രിയിൽ എത്തിച്ചു. ഞങ്ങളും ആശുപത്രിയിലേക്ക് ഓടി. എന്നാൽ ബബിതയുടെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ബബിതയുടെ ശരീരത്തിൽ സ്പർശിച്ചപ്പോൾ തണുത്തിരിക്കുന്നതായി അനുഭവപ്പെട്ടിരുന്നു. അവൾ അവിടെവെച്ചു തന്നെ മരിച്ചിരുന്നു. പക്ഷേ ഹെൽത്ത് കെയർ ജീവനക്കാർ ഞങ്ങളോട് പറഞ്ഞിരുന്നില്ല', ബബിതയുടെ അമ്മാവൻ പറഞ്ഞു.

യുവതിയുടെ മരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ മൃതദേഹം അനീഷ ഹെൽത്ത് കെയർ സെൻ്ററിലെത്തിച്ച് പ്രതിഷേധം നടത്തി. മുസ്രിഘരാരി നഗരത്തിലെ ഒരു ആരോഗ്യ പരിപാലന കേന്ദ്രത്തിലും ഒരു ഡോക്ടറും കമ്പൗണ്ടർമാർ എന്നറിയപ്പെടുന്ന ജൂനിയർ സ്റ്റാഫും എല്ലാ മെഡിക്കൽ നടപടിക്രമങ്ങളും നടത്തുകയും രോഗികളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നുണ്ടെന്നും കുടുംബം ആരോപിച്ചു.

സംഭവത്തിനു പിന്നാലെ ഹെൽത്ത് കെയർ സെൻ്ററിലെ ജീവനക്കാർ ഒളിവിലാണ്. ഇവർക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഫൈസുൽ അൻസാരി അറിയിച്ചു.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT