National

അർബുദത്തെ തുടർന്ന് പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുർഭി ജെയിൻ അന്തരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുർഭി ജെയിൻ അന്തരിച്ചു. ഏറെ കാലവുമായി ക്യാൻസറുമായി പോരാടുകയായിരുന്നു ജെയിൻ. 30 വയസ്സായിരുന്നു. ജെയിനിന്റെ മരണ വാർത്ത കുടുംബമാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഇൻസ്റ്റാഗ്രാമിൽ വളരെയധികം ആരാധകരുള്ള ജെയിൻ അണ്ഡാശയ അർബുദത്തിന് ചികിത്സയിലായിരുന്നു. എട്ട് ആഴ്‌ച മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെ ആശുപത്രിയിൽ കഴിയുന്ന ചിത്രം സുർഭി ജെയിൻ പങ്കിട്ടിരുന്നു.

'എൻ്റെ ആരോഗ്യത്തെക്കുറിച്ച് ഞാൻ നിങ്ങളെ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം, അത് എനിക്ക് ദിവസവും ലഭിക്കുന്ന മെസ്സേജുകളുടെ എണ്ണം കാണുമ്പോൾ തോന്നുന്നു. പക്ഷേ കാര്യങ്ങൾ അത്ര നന്നായി നടക്കുന്നില്ല. അതിനാൽ പങ്കിടാൻ കാര്യമായൊന്നുമില്ല. കഴിഞ്ഞ 2 മാസങ്ങൾ ഞാൻ കൂടുതലും ആശുപത്രിയിൽ ചെലവഴിച്ചു, ഇത് ബുദ്ധിമുട്ടാണ്, ഇതെല്ലാം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,' ജെയിൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ഇത് രണ്ടാം തവണയാണ് സുർഭി ജെയിൻ ക്യാൻസർ രോഗബാധിതയാകുന്നത്. 27-ാം വയസ്സിലാണ് ആദ്യമായി ക്യാൻസർ രോഗം സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ അവർ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. സ്തനാർബുദത്തിനും ഗർഭാശയ ക്യാൻസറിനും ശേഷം കൂടുതൽ സ്ത്രീ മരണങ്ങൾക്ക് കാരണമാകുന്ന കാൻസർ വകഭേദമാണ് അണ്ഡാശയ ക്യാൻസർ. ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും സാധാരണമായ അർബുദങ്ങളില്‍ ഒന്നാണ് അണ്ഡാശയ ക്യാന്‍സർ.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT