National

400 പോയിട്ട് ബിജെപി 150 സീറ്റ് കടക്കില്ല: രാഹുൽഗാന്ധി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പട്ന : ലോക്സഭ തിരഞ്ഞെടുപ്പിൽ 400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും അവകാശവാദത്തെ തള്ളി രാഹുൽ ഗാന്ധി. ബിജെപി 400 പോയിട്ട് 150 സീറ്റ് പോലും തികയ്ക്കില്ലെന്നായിരുന്നു രാഹുൽഗാന്ധിയുടെ വിമർശനം. ബീഹാറിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു രാഹുൽ ഗാന്ധി ബിജെപിയെ കടന്നാക്രമിച്ചത്. ആർഎസ്എസ് അജണ്ടയുള്ള ബിജെപി രാജ്യത്തിന്റെ ഭരണഘടന തകർക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.

ഭഗൽപൂരിലെ കോൺഗ്രസ് സ്ഥാനാർഥി അജിത് ശർമയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു രാഹുൽ ഗാന്ധി സംസാരിച്ചത്." ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. ഒരു വശത്ത് ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസും ഇൻഡ്യ മുന്നണിയും പോരാടുമ്പോൾ മറുവശത്ത് ജനാധിപത്യം തകർക്കാനുള്ള ഗൂഢപദ്ധതിയിലാണ് ആർഎസ്എസും ബിജെപിയും. ഈ ഗൂഢപദ്ധതിയെ ജനം ഇത്തവണ ബാലറ്റിലൂടെ നേരിടും." രാഹുൽ പറഞ്ഞു.

രാഷ്ട്രീയ ജനതാദൾ നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ബിഹാർ കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിംഗ് എന്നിവരും വേദിയിലുണ്ടായിരുന്നു. നിതീഷ് കുമാറിന്റെ അധികാര കൊതിയ്ക്ക് ജനം നൽകുന്ന മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് തേജസ്വി യാദവ് പറഞ്ഞു. ഏപ്രിൽ 26 ന് രണ്ടാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT