National

പ്രണയത്തില്‍ നിന്ന് പിന്മാറി: കോൺഗ്രസ് നേതാവിന്റെ മകളെ കാമ്പസിനുള്ളിൽ കുത്തിക്കൊന്നു; അറസ്റ്റ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിനുള്ളിൽ കോൺഗ്രസ് കോർപ്പറേറ്ററുടെ മകളെ മുൻ സഹപാഠി കുത്തിക്കൊന്നു. നിരഞ്ജൻ ഹിരേമത്തിൻ്റെ മകൾ നേഹ(23)യാണ് കൊല്ലപ്പെട്ടത്. പ്രതി ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിവിബി കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയായിരുന്നു നേഹ. നേഹയുടെ മുൻ സഹപാഠിയായിരുന്നു 23-കാരനായ ഫയാസ്.

ഫയാസ് നേഹയെ കത്തികൊണ്ട് പലതവണ കുത്തുന്നതും ഓടിപ്പോകുന്നതും കാമ്പസിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒന്നാം സെമസ്റ്റർ എംസിഎ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

ഇരുവരുടെയും സൗഹൃദം കോളേജ് മാനേജ്‌മെൻ്റും നേഹയുടെ മാതാപിതാക്കളും എതിർത്തതോടെ ഫയാസുമായി നേഹ അകന്നുതുടങ്ങിയെന്നും ഇതിൻ്റെ പേരിലാണ് ഇയാൾ യുവതിയെ കുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. നേഹയെ കോളേജിൽ പോകുന്നത് മാതാപിതാക്കളും തടഞ്ഞിരുന്നു. ബെലഗാവി ജില്ലയിൽ താമസിക്കുന്ന ഫയാസ് ദിവസങ്ങളായി നേഹയെ പിന്തുടരുകയായിരുന്നുവെന്നും വൃത്തങ്ങൾ പറയുന്നു.

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

SCROLL FOR NEXT