National

'ബിജെപിയും ആർഎസ്എസ്സും ഇന്ത്യ എന്ന ആശയത്തിനെതിര്'; പ്രവർത്തകരോട് പോരാടാൻ ആഹ്വാനം ചെയ്ത് രാഹുൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ബിജെപി ആർഎസ്എസ് പ്രത്യയശാസ്ത്രത്തിനെതിരെ പോരാടണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലേക്കുള്ള ഒന്നാംഘട്ട തിര‍ഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് രാഹുലിന്റെ സന്ദേശം. ബിജെപിയും ആർഎസ്എസ്സും ഇന്ത്യ എന്ന ആശയത്തിനെതിരാണെന്നും രാഹുൽ പറഞ്ഞു.

കോൺ​ഗ്രസിന്റെ പ്രകടനപത്രിക എല്ലാവരിലേക്കും എത്തിക്കണമെന്ന് കോൺ​ഗ്രസ് പ്രവർ‌ത്തകരോട് ആവശ്യപ്പെട്ട രാഹുൽ പ്രവർത്തകരാണ് പാർട്ടിയുടെ നട്ടെല്ലെന്നും എടുത്ത് പറഞ്ഞു. പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും ജനങ്ങളിലേക്കെത്തിച്ച് ബിജെപിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനാണ് രാഹുൽ പ്രവർ‌ത്തകരോട് ആ​ഹ്വാനം ചെയ്യുന്നത്.

പ്രവർത്തകരാണ് കോൺ​ഗ്രസിന്റെ നട്ടെല്ലും ഡ‍ിഎൻഎയും. പ്രവർത്തകരില്ലാതെ പാർട്ടിക്ക് പോരാടാനാകില്ല. ആർഎസ്എസ് ഇന്ത്യ എന്ന ആശയത്തിന് എതിരാണ്. അവർ രാജ്യത്തിൻ്റെ ഭരണഘടനയെ ആക്രമിക്കുന്നു, ജനാധിപത്യ സംവിധാനത്തെ ആക്രമിക്കുന്നു, തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വെറുതെ വിടുന്നില്ല. കോൺ​ഗ്രസ് പ്രവർത്തകരാണ് പ്രതിരോധിക്കേണ്ടത്. ഗ്രാമത്തിൽ നിന്നും നഗരത്തിൽ നിന്നും എല്ലായിടത്തുനിന്നും പോരാടണമെന്നും രാഹുൽ പറഞ്ഞു.

'കോൺ​ഗ്രസ് പാർട്ടി നിങ്ങളെയാണ് ആശ്രയിക്കുന്നത്. നമ്മളൊരുമിച്ചാണ് ബിജെപിയുടെയും ആർഎസ്എസ്സിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുന്നത്. നമ്മളൊരുമിച്ച് പോരാടും, വിജയിക്കും, ബിജെപിയെയും അവരുടെ ആശയത്തെയും തറപറ്റിക്കും' - രാഹുൽ പറഞ്ഞു.

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

SCROLL FOR NEXT