National

സിപിഐഎം വാഗ്ദാനത്തില്‍ കോണ്‍ഗ്രസിനെ കുടുക്കാന്‍ ബിജെപി; നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസർകോട്: ഭരണത്തിലെത്തിയാൽ ഇന്ത്യയുടെ ആണവ നിരായുധീകരണം നടപ്പിലാക്കുമെന്ന സിപിഐഎമ്മിന്റെ പ്രകടനപത്രികയിലെ വാ​ഗ്ദാനം ഏറ്റെടുത്ത് കോൺ​ഗ്രസിനെ കുടുക്കാൻ ബിജെപി. ഇക്കാര്യത്തിൽ കോൺ​ഗ്രസിന്റെ നിലപാടെന്താണെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചോദിക്കുന്നത്. സിപിഐഎം മുന്നോട്ട് വയ്ക്കുന്ന ഈ വാഗ്ദാനം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് രാജ്നാഥ് സിങ് കോൺഗ്രസിനോട് ഈ ചോദ്യം ഉന്നയിക്കുന്നത്. ഇന്ത്യയുടെ ആണവായുധ ശേഖരം നിരായുധീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യയുടെ ശക്തിയെ ദുർബലപ്പെടുത്തുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

കാസർകോട് ജില്ലയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ചൈന തുടങ്ങിയ അയൽരാജ്യങ്ങളുടെ ആണവശേഷി കണക്കിലെടുക്കുമ്പോൾ ആണവായുധങ്ങൾ ഉപേക്ഷിക്കുന്നത് രാജ്യത്തെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ രാമനവമി ആഘോഷിക്കുന്നതിൽ സിപിഐഎമ്മിനും കോൺഗ്രസിനും എതിർപ്പാണെന്നും ശ്രീരാമൻ്റെ പ്രാധാന്യം അവർ അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ രാജ്നാഥ് സിങ് രാജ്യത്തെ തുരങ്കം വയ്ക്കാനുള്ള ഇടതുപക്ഷത്തിൻ്റെയും കോൺഗ്രസിൻ്റെയും യോജിച്ച ശ്രമമാണിതെല്ലാമെന്നും ആരോപിച്ചു.

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

SCROLL FOR NEXT