National

ഗുലാം നബി ആസാദ് ലോക്സഭാ തിരഞ്ഞെടുപ്പ്മത്സരത്തില്‍ നിന്ന് പിന്മാറി;ബിജെപി നിര്‍ദേശപ്രകാരമെന്ന് എന്‍സി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ശ്രീനഗള്‍: ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി (ഡിപിഎപി) തലവനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി അറിയിച്ചു. ജമ്മു കശ്മീരിലെ അനന്ത്‌നാഗ -രജൗരി സീറ്റില്‍ ആസാദ് മത്സരിക്കുമെന്ന് ആദ്യഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

2022ല്‍ കോണ്‍ഗ്രസ് വിട്ടതിനുശേഷമാണ് അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിച്ചത്. അദ്ദേഹം ഇക്കുറി മത്സര രംഗത്തുണ്ടാകുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആസാദ് ഇക്കുറി മത്സരത്തിനുണ്ടാകില്ലെന്ന് പാര്‍ട്ടിയുടെ കശ്മീര്‍ പ്രവിശ്യാ പ്രസിഡന്റ് മുഹമ്മദ് അമിന്‍ ഭട്ട് അറിയിച്ചു. എന്നാല്‍, മത്സരരംഗത്തിറങ്ങാതിരിക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയില്ല.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയും നാഷണല്‍ കോണ്‍ഫറന്‍സ് മുതിര്‍ന്ന നേതാവുമായ മിയാന്‍ അല്‍താഫും അനന്ത്‌നാഗ്-രജൗരി സീറ്റില്‍ ഇനി ഏറ്റുമുട്ടും. എന്നാല്‍, ആസാദ് ബിജെപിയുടെ തിരക്കഥയാണ് നടപ്പാക്കുന്നതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ആരോപിച്ചു. ബിജെപിയില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിനാലാണ് ആസാദ് മത്സര രംഗത്തുനിന്ന് പിന്മാറുന്നതെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT