National

ഇനി പുതിയ മുഖം; കാവി നിറത്തിലേക്ക് മാറി ഡിഡി ന്യൂസ് ലോഗോ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: പുതിയ ലോ​ഗോ പുറത്തിറക്കി സർക്കാർ വാർത്താ ചാനലായ ഡിഡി ന്യൂസ്. എക്സിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. നേരത്തേയുള്ളതിൽ നിന്ന് വ്യത്യസ്തമായി കാവി നിറത്തിലാണ് ഡിഡി ന്യൂസിന്റെ പുതിയ ലോ​ഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ഒരു വാർത്താ യാത്രയ്ക്ക് തയ്യാറാകൂ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വലിയ മാറ്റമാണ് ഡിഡി ന്യൂസിൽ സംഭവിക്കാൻ പോകുന്നതെന്നാണ് വിഡ‍ിയോയിലൂടെ വ്യക്തമാകുന്നത്. റൂബി ചുവപ്പ് നിറത്തിലുണ്ടായിരുന്ന ലോ​ഗോയാണ് കാവി നിറത്തിലേക്ക് മാറിയിരിക്കുന്നത്.

'മൂല്യങ്ങൾ അതേപടി നിലനിൽക്കുന്നതോടൊപ്പം ഞങ്ങൾ രൂപത്തിൽ എത്തുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം വാർത്താ യാത്രയ്ക്ക് തയ്യാറാകൂ.. ഏറ്റവും പുതിയ ഡിഡി വാർത്തകൾ അനുഭവിക്കൂ!'; ഇങ്ങനെയാണ് പോസ്റ്റിനോടൊപ്പമുള്ള അടിക്കുറിപ്പ്. 'ഞങ്ങൾ ധൈര്യത്തോടെ പറയുന്നു, വേഗതയ്ക്ക് മേൽ കൃത്യത, അവകാശവാദങ്ങള്‍ക്ക് മേൽ വസ്തുത, സെൻസേഷണലിസത്തിന് മേൽ സത്യം. ഡിഡി ന്യൂസിലാണോ അത് സത്യമാണ്!'; വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT