National

ആപ്പ് താരപ്രചാരക പട്ടികയില്‍ സുനിത കെജ്‌രിവാള്‍ പരിഗണനയില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍ ആംആദ്മി പാര്‍ട്ടിയുടെ താരപ്രചാരക പട്ടികയില്‍ ഇടംപിടിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാധീനകേന്ദ്രവും ജന്മനാടുമായ ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി സുനിത കെജ്‌രിവാള്‍ പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുനിത കെജ്രിവാള്‍ സജീവമായിരുന്നു.

മനീഷ് സിസോദിയക്കും സത്യേന്ദര്‍ ജെയിനിനും പിന്നാലെ കെജ്‌രിവാളും ജയിലിലായ സാഹചര്യത്തില്‍ ആപ്പ് പ്രതിസന്ധിയിലാണ്. അതിനിടെ ഡല്‍ഹിയില്‍ സുനിത കെജ്‌രിവാള്‍ മുഖ്യമന്ത്രിയായേക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. ഇന്‍ഡ്യ സഖ്യത്തിന്റെ വേദിയില്‍ സുനിത പ്രത്യക്ഷപ്പെട്ടതും കെജ്‌രിവാളിന്റെ അറസ്റ്റില്‍ മോദി സര്‍ക്കാരിനെതിരെ നിരന്തരം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നടത്തിയതും ഇതിന് ആക്കം കൂട്ടി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കെജ്‌രിവാളിന്റെ ആറ് ഉറപ്പുകള്‍ സുനിത ഇന്‍ഡ്യാ മുന്നണി വേദിയില്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് കെജ്‌രിവാള്‍ തന്നെ മതിയെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് കഴിഞ്ഞ ദിവസം സഞ്ജയ് സിംഗ് അറിയിച്ചു.

'മര്‍ദ്ദിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നല്‍കി ബിഭവ് കുമാര്‍

കനയ്യകുമാറിനും ആപ് കൗണ്‍സിലര്‍ക്കുമെതിരെ ആക്രമണം; പരാതി നല്‍കി

'രാഹുല്‍ നിങ്ങളെ നിരാശപ്പെടുത്തില്ല'; ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിച്ച് സോണിയയുടെ വൈകാരിക പ്രസംഗം

കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില്‍ ജോസ് കെ മാണി: ടി ജി നന്ദകുമാര്‍

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

SCROLL FOR NEXT