National

ശ്രീനഗറിൽ ബോട്ട് മറിഞ്ഞ് നാല് മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ശ്രീനഗർ: ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം, നിരവധി പേരെ കാണാതായതായി. കാണാതായ യാത്രക്കാർക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്ര​ദേശത്തുണ്ടായ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് തിങ്കളാഴ്ച ജമ്മു-ശ്രീനഗർ ദേശീയ പാത അടയ്ക്കുകയും ചെയ്തിരുന്നു.

കിഷ്ത്വരി പഥേറിലെ കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് എൻഎച്ച്-44 അടയ്ക്കുകയും ജനങ്ങളോട് യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നതായി ജമ്മു കശ്മീർ ട്രാഫിക് പൊലീസ് അറിയിച്ചു. താഴ്വരയെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ജമ്മു-ശ്രീനഗർ ദേശീയ പാത.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT