National

കനയ്യകുമാര്‍ മത്സരിക്കും; പത്തിടത്ത് കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂന്ന് ലോക്‌സഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബിജെപി നേതാവ് മനോജ് തിവാരിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യകുമാര്‍ മത്സരിക്കും. കനയ്യകുമാര്‍ രണ്ടാം തവണയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.

2019 ല്‍ ബിഹാറിലെ ബെഗുസരായില്‍ നിന്നും സിപിഐ സ്ഥാനാര്‍ത്ഥിയായി കനയ്യ മത്സരിച്ചിരുന്നു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗിനെതിരെയായിരുന്നു മത്സരം. ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന കനയ്യ 2021ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 2023ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും രണ്ട് തവണ വിജയിച്ചയാളാണ് മനീഷ് തിവാരി.

ചാന്ദ്‌നി ചൗക്കില്‍ കോണ്‍ഗ്രസ് നേതാവായ ജയ്പ്രകാശ് അഗര്‍വാളും നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നും ഉദിത് രാജും മത്സരിക്കും. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന കോണ്‍ഗ്രസ് ഡല്‍ഹിയില്‍ 7 സീറ്റിലാണ് ജനവിധി തേടുന്നത്.

ഡല്‍ഹിക്ക് പുറമെ പഞ്ചാബിലെ ആറ് സീറ്റില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ജലന്ദറില്‍ മത്സരിക്കും. 2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് സീറ്റിലും ഛന്നി തോല്‍വി നേരിടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിന്നും ഉജ്ജ്വല്‍ രേവതി രമണ്‍ സിംഗ് മത്സരിക്കും. പത്ത് സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT