National

മഴയും ഇടിമിന്നലും; ഡൽഹിയിലേക്ക് പുറപ്പെട്ട 22 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ചൂടിന് ആശ്വാസം നൽകിക്കൊണ്ട് ഡൽഹിയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തു. മോശം കാലാവസ്ഥയെ തുടർന്ന് ശനിയാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ട 22 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇൻഡിഗോയുടെ ഒമ്പത്, വിസ്താരയുടെ മൂന്ന്, എയർ ഇന്ത്യയുടെ എട്ട്, എയർ ഇന്ത്യ എക്‌സ്പ്രസ്, സൗദി എന്നിവയുടെ ഓരോ വിമാനങ്ങൾ എന്നിങ്ങനെയാണ് വഴിതിരിച്ചുവിട്ടത്.

ഞായറാഴ്ച ശക്തമായ കാറ്റിനൊപ്പം മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്.

മഴ ശക്തമാണ്, ഇടുക്കിയില്‍ രാത്രി യാത്ര വേണ്ട

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

എഎപിയുടെ ബിജെപി ഓഫീസ് മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT