National

തെലങ്കാനയിൽ പുരുഷ വോട്ടർമാരെക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാർ; മത്സരരംഗത്ത് ആറ് വനിത സ്ഥാനാർത്ഥികൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: തെലുങ്കാനയില്‍ 17 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് 52 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ആറ് വനിതകളെയാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരരംഗത്തേയ്ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂന്ന് വനിത സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. ഡോ. കഡിയം കാവ്യ (വാറങ്കല്‍ എസ്സി), സുനിത മഹേന്ദര്‍ റെഡ്ഡി (മല്‍കാജ്ഗിരി), അത്രം സുഗുണ (അദിലാബാദ് എസ്ടി) എന്നിവരെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. നേരത്തെ ബിആര്‍എസ് വാറങ്കലില്‍ നിന്നും കഡിയം കാവ്യയെ പരിഗണിച്ചിരുന്നു. മാര്‍ച്ച് അവസാനമാണ് എംഎല്‍എ കൂടിയായ പിതാവ് കഡിയം ശ്രീഹരിക്കൊപ്പം കാവ്യ ബിആർഎസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബിജെപി രണ്ട് വനിത സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. ഡി കെ അരുണ (മഹബൂബ്നഗര്‍), കെ. മാധവി ലത (ഹൈദരാബാദ്) എന്നിവരാണ് ഇത്തവണ ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേയ്ക്ക് മത്സരിപ്പിക്കുന്നത്. മഹ്ബൂബാദ് എസ്ടി മണ്ഡലത്തില്‍ മത്സരിക്കുന്ന മാലോത്ത് കവിതയാണ് ബിആര്‍എസിനായി തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്.

എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയെ ഹൈദരാബാദില്‍ നേരിടുന്നത് ബിജെപിയുടെ രണ്ട് വനിത സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ മാധവി ലതയാണ്. ഔദ്യോഗിക വോട്ടര്‍ പട്ടിക പ്രകാരം തെലങ്കാനയില്‍ പുരുഷവോട്ടര്‍മാരെക്കാള്‍ 1,76,368 സ്ത്രീ വോട്ടര്‍മാരാണ് അധികമുള്ളത്. സംസ്ഥാനത്ത് 1,64,08,319 പുരുഷ വോട്ടര്‍മാരും 1,65,84,687 സ്ത്രീവോട്ടര്‍മാരുമാണുള്ളത്.

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

SCROLL FOR NEXT