National

കോൺഗ്രസ് ഭരണകാലത്ത് സൈനികര്‍ക്ക് സുരക്ഷ ഉണ്ടായിരുന്നില്ല,ബിജെപിയാണ് അവരുടെ ജീവൻ രക്ഷിച്ചത്: മോദി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഉത്തരാഖണ്ഡ്: ഇന്ത്യ ഭരിക്കാൻ ശക്തനായ മോ​ദിക്ക് കീഴിൽ ശക്തമായ മോദി സർക്കാർ ഉണ്ടെന്ന് പ്രധാനമന്ത്രി. ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. എപ്പോഴൊക്കെ ഇന്ത്യ ഭരിച്ചത് മോശം സർക്കാരാണോ അപ്പോഴൊക്കെ ശത്രുക്കൾക്ക് രാജ്യത്തെ നശിപ്പിക്കാനുള്ള അവസരമുണ്ടായിട്ടുണ്ട് എന്നും മോദി ആരോപിച്ചു.

കോൺഗ്രസിൻ്റെ കാലത്തെ ഭരണത്തകർച്ചയെ രൂക്ഷമായി മോദി വിമർശിച്ചു . കോൺഗ്രസ് ഭരണ കാലത്ത് സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ല. ശത്രുക്കളുടെ വെടിയുണ്ടയിൽ നിന്ന് അവർക്ക് സുരക്ഷ ഉണ്ടായിരുന്നില്ല. ബിജെപി എത്തിയാണ് അവരുടെ ജീവൻ രക്ഷിച്ചത്. ബിജെപി ഭരണത്തിൽ വന്നതിന് ശേഷമാണ് ആധുനിക റൈഫിളുകൾ, യുദ്ധവിമാനങ്ങൾ, വിമാനവാഹിനിക്കപ്പലുകൾ എന്നിവ നൽകിയത്. ബിജെപി എന്നും സൈനികരുടെ ജീവനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നുണ്ട്. കൂടാതെ സുരക്ഷാ മുൻകരുതലുകൾക്കായി പുതിയ റോഡുകൾ, തുരങ്കങ്ങൾ, അതിർത്തികളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിരുന്നു.

ഹിന്ദു ധർമം അവസാനിപ്പിക്കാൻ കോൺഗ്രസ് പ്രതിജ്ഞ എടുത്തിരിക്കുകയാണ്. കോൺഗ്രസ് രാമൻറെ അസ്തിത്വത്തെ ചോദ്യം ചെയ്തു എന്നും റാലിക്കിടെ അദ്ദേഹം അഭിപ്രായപ്പെട്ടു.

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

SCROLL FOR NEXT