National

കാറപകടത്തില്‍ എംഎല്‍എ മരിച്ചു; ചേച്ചിക്ക് പകരക്കാരിയായി നിവേദിത പോരാട്ടത്തിന്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: സെക്കന്തരാബാദ് ഉപതിരഞ്ഞെടുപ്പില്‍, അന്തരിച്ച എംഎല്‍എയുടെ സഹോദരിയെ സ്ഥാനാര്‍ത്ഥിയാക്കി ബിആര്‍എസ്. അന്തരിച്ച നേതാവ് ജി സായണ്ണയുടെ മകള്‍ നിവേദിതയാണ് ബിആര്‍എസിന്‍റെ സ്ഥാനാര്‍ത്ഥി.

നിവേദിതയുടെ മുതിര്‍ന്ന സഹോദരി ലക്ഷ്യ നന്ദിത ആയിരുന്നു സെക്കന്തരാബാദ് എംഎല്‍എ. ഫെബ്രുവരിയില്‍ വാഹനാപകടത്തില്‍ ലക്ഷ്യ നന്ദിത മരിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പമാണ് സെക്കന്തരാബാദില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക.

ബിആർഎസ് പ്രസിഡൻ്റ് കെ ചന്ദ്രശേഖർ റാവുവാണ് സായണ്ണയുടെ വീട്ടുകാരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബുധനാഴ്ച്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ബിആര്‍എസ് നേതാവായിരുന്ന ജി സായണ്ണ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19നാണ് മരിച്ചത്. സെക്കന്തരാബാദിൽ തുടർച്ചയായി അഞ്ച് തവണ എംഎൽഎ ആയിരുന്നു അദ്ദേഹം.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT