National

കെജ്‌രിവാളിൻ്റെ പിഎയെ പുറത്താക്കി വിജിലന്‍സ്; ആംആദ്മിയ്ക്ക് തിരിച്ചടി തുടരുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റ പിഎ വിഭവ് കുമാറിനെ പുറത്താക്കി കേന്ദ്ര വിജിലന്‍സ്. വിഭവിൻ്റെ നിയമനം ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് വിജിലൻസ് ഡയറക്ട്രേറുടെ നടപടി. ‌‌വിഭവ് കുമാറിൻ്റെ നിയമനത്തിൽ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി വിജിലൻസ് ഡയറക്ട്രേറ്റ് പറയുന്നുണ്ട്.

2007 ൽ നോയ്ഡ ഡെവലപ്പ്മെൻ്റ് അതോറിറ്റി ഉദ്യോഗസ്ഥൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് വിഭവിനെതിരെ എഫ്ഐആർ നിലവിലുണ്ട്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് വിഭവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. തൊഴിൽ അടക്കം രാജ്കുമാർ കൈകാര്യം ചെയ്ത ഏഴ് വകുപ്പുകളിൽ ഭരണ പ്രതിസന്ധിയുണ്ടായി. വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകേണ്ട മുഖ്യമന്ത്രി ജയിലിലാണ്. രാജ് കുമാറിൻ്റെ രാജി ലഫ്റ്റനന്റ് ഗവർണറെ അരവിന്ദ് കെജ്‌രിവാൾ അറിയിക്കുകയും വേണം. സാഹചര്യം മുൻനിർത്തി ദില്ലിയിൽ രാഷ്ട്രപതി ഭരണം എന്ന ആവശ്യം ശക്തമാക്കാനാണ് ബിജെപി തീരുമാനം.

ഭരണ പ്രതിസന്ധിയിൽ ഗവര്‍ണറുടെ തീരുമാനവും നിര്‍ണായകമാണ്. ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവർണർ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നൽകിയാൽ ദില്ലി രാഷ്ട്രപതി ഭരണത്തിലേക്ക് പോകും. രാജ് കുമാർ ആനന്ദിൻ്റെ രാജിക്ക് പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടി വിടുമോ എന്ന ആശങ്ക ആം ആദ്മി ക്യാമ്പിലുണ്ട്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം എന്ന ആവശ്യം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT