National

ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി. മുന്‍ എംഎല്‍എയും മുതിര്‍ന്ന അഭിഭാഷകനുമായ അരുണ്‍ ചന്ദ്ര ഭൗമിക് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ബിജെപിക്ക് തിരിച്ചടി.

കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും ത്രിപുര വെസ്റ്റിലെ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ത്ഥിയുമായ ആശിഷ് കുമാര്‍ സാഹ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംഎല്‍എയുമായ സുദീപ് റോയ് ബര്‍മ്മന്‍, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പിയൂഷ് ബിശ്വാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അരുണ്‍ ചന്ദ്ര ഭൗമിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഇന്‍ഡ്യയെ ഒരു വികസിത രാജ്യമായി നിലനിര്‍ത്തുന്നതില്‍ പ്രധാനപ്പെട്ട കാര്യമായ നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തെ നശിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സുദീപ് റോയ് ബര്‍മ്മന്‍ പറഞ്ഞു. ആശിഷ് കുമാര്‍ സാഹയെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്ന് അരുണ്‍ ചന്ദ്ര ഭൗമിക് ആഹ്വാനം ചെയ്തു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT