National

കാറിലേക്ക് ട്രക്കിടിച്ചു; 'നാനാ പടോലെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്', മനപൂര്‍വ്വമെന്ന് കോണ്‍ഗ്രസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച്ച രാത്രി ഭന്ദാരയില്‍വെച്ചായിരുന്നു സംഭവം. അദ്ദേഹം സഞ്ചരിച്ച കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നുവെന്നും തലനാരിഴയ്ക്കാണ് നാനാ പടോലെ രക്ഷപ്പെട്ടതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം നേതാവിനെ കൊല്ലുകയെന്ന ഉദ്ദേശത്തില്‍ മനപൂര്‍വ്വം അപകടം സൃഷ്ടിച്ചതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ട്രക്ക് ബോധപൂര്‍വ്വം കാറിലേക്ക് ഇടിപ്പിക്കുകയായിരുന്നുവെന്ന് നാനാ പടോലെ ആരോപിച്ചു. അപകടത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് അതുല്‍ ലോന്‍ഡെയും ആരോപിച്ചു.

പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കിക്കൊണ്ട് തിരഞ്ഞെടുപ്പില്‍ ജയിക്കേണ്ട സാഹചര്യം ബിജെപിക്കുണ്ടോയെന്ന് അതുല്‍ ചോദിച്ചു. 'പൊതുജനങ്ങളുടെ അനുഗ്രഹം' അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നതിനാല്‍ പട്ടോലെ പരിക്കില്‍ നിന്ന് രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണത്തെ ബിജെപി പരിഹസിച്ചുകൊണ്ടാണ് പ്രതിരോധിച്ചത്.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT