National

മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായി ; കൂടുതൽ സീറ്റ് ശിവസേനയ്ക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ : മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകൾക്കായി ധാരണയിലെത്തിയതായി മുതിർന്ന പ്രതിപക്ഷ നേതാക്കൾ ചൊവ്വാഴ്ച സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് 21 സീറ്റുകളാണ് നൽകിയത്. കോൺഗ്രസിന് 17 ഉം ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് ബാക്കി 10 സീറ്റുകളും ലഭിക്കും.കോൺഗ്രസ് അവകാശ വാദം ഉന്നയിച്ച സംഗ്ളി സീറ്റിൽ ശിവസേന മത്സരിക്കും.

മഹാ വികാസ് അഘാഡി സഖ്യത്തെ ബിജെപി നേരിടുന്നത് മഹായുതി സഖ്യം നിർമ്മിച്ചാണ്. ബിജെപി , ഏകനാഥ് ഷിൻഡെയുടെ ശിവസേന, അജിത് പവാറിൻ്റെ വിഭാഗമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവയുടെ സഖ്യമാണ് 'മഹായുതി'. ഇരു സഖ്യത്തിലും സീറ്റ് വിഭജനത്തിൽ രൂക്ഷമായ ഭിന്നതയുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം പരിഹരിക്കപ്പെട്ടു.

രാജ്യത്ത് ഏറ്റവും കൂടുതൽ സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് മഹാരാഷ്ട്ര. ഏപ്രിൽ 19 മുതൽ മെയ് 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് മഹാരാഷ്ട്രയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഭൂമി കുംഭകോണക്കേസ്; ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും

ഒരു ക്ലാസില്‍ 70ലധികം കുട്ടികള്‍ വന്നാല്‍ എങ്ങനെയാണ് പഠിപ്പിക്കുക? വിമർശനവുമായി വി ഡി സതീശന്‍

'പാവം ഇപി!തലക്കുമുകളില്‍ വാള്‍ കെട്ടിതൂക്കിയത് പോലെയായിരുന്നു എനിക്ക്'; മോചനം കിട്ടിയെന്ന് സുധാകരന്‍

പൊന്നാനി അഴിമുഖത്തെ വെള്ളക്കെട്ട്; റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ നടപടി

സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി; സ്വര്‍ണ്ണപാത്രംകൊണ്ട് മൂടിയാലും സത്യം പുറത്തു വരും: ചെന്നിത്തല

SCROLL FOR NEXT