National

കെജ്‌രിവാളിന്റെ മൊഴിയെന്ത്? അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഇഡി ഉടൻ ചോദ്യം ചെയ്യും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ ചോദ്യം ചെയ്യും. കേസിലെ പ്രതി വിജയ് നായർ റിപ്പോർട്ട്‌ ചെയ്തിരുന്നത് ഇരുവരോടുമെന്നാണ് ഇഡിയുടെ ആരോപണം. അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജിയിൽ ഇഡി ഇന്ന് മറുപടി നൽകും.

ആം ആദ്മി പാർട്ടിയുടെ മാധ്യമവിഭാഗം ചുമതലയുണ്ടായിരുന്ന മലയാളി വിജയ് നായർ തന്നോട് അധികം സംസാരിച്ചിട്ടില്ലെന്നും ഇടപെട്ടത് മുഴുവൻ മറ്റ് മന്ത്രിമാരോടെന്നുമുള്ള കെജ്‌രിവാൾ ഇഡി കസ്റ്റഡിയിൽ നൽകിയെന്ന് പറയപ്പെടുന്ന മൊഴിയാണ് ഇരുമന്ത്രിമാർക്കും കുരുക്കായത്. ഇന്നലെ കോടതിയിലും ഇക്കാര്യം ഇഡി ഉന്നയിച്ചിരുന്നു. ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ടിന് പിന്നാലെ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഉടൻ ഇഡി ചോദ്യംചെയ്യും.

ഇഡി വിളിപ്പിച്ചാൽ സൗരഭ് ഭരദ്വാജും അതിഷിയും ഹാജരാകുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. അതിഷിയും സൗരഭ് ഭരദ്വാജും പോലുള്ള നേതാക്കൾ ചോദ്യമുനയിലേക്ക് വരുന്നത് കെജ്‌രിവാളിന്റെ അറസ്റ്റിനപ്പുറം കേസിൽ കൂടുതൽ തിരിച്ചടികൾ പ്രതീക്ഷിക്കാത്ത പാർട്ടിക്ക് വെള്ളിടിയാണ് . അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജിയിൽ ഇഡി ഇന്ന് ദില്ലി ഹൈക്കോടതിയിൽ മറുപടി നൽകും. ഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതിനിടെ, സ്ഫോടനാത്മകമായ വിവരങ്ങൾ ഇന്ന് 10 മണിക്ക് വാർത്ത സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്ന് മന്ത്രി അതിഷി മർലേന അറിയിച്ചു.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

SCROLL FOR NEXT