National

സ്കൂട്ടറിലിരുന്ന് ഹോളി ആഘോഷിച്ച് പെൺകുട്ടികളുടെ 'റൊമാൻസ്' വീഡിയോ; 33,000 രൂപ പിഴ ചുമത്തി പൊലീസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

നോയിഡ: സ്കൂട്ടറിൽ ഇരുന്ന് 'റൊമാൻറിക്ക്' വീഡിയോയിലൂടെ ഹോളി ആഘോഷിച്ച പൊൺകുട്ടികൾക്ക് പിഴ ചുമത്തി നോയിഡ പൊലീസ്. റോഡ് നിയമം ലംഘിച്ചതിന് 33,000 രൂപയാണ് പിഴയായി ചുമത്തിയത്.

പെൺകുട്ടികളുടെ വീഡിയോ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമത്തിൽ പ്രചരിച്ചത്. വീഡിയോ പ്രചരിച്ചത്തോടെ പെൺകുട്ടികൾക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. വീഡിയോയിലെ രം​ഗങ്ങൾ അശ്ശീല ചുവയോടെയുള്ളതാണെന്ന് പരക്കെ ആരോപണം ഉയരുന്നുണ്ട്. അപകടകരമായ രീതിയിൽ സ്കൂട്ടറിൽ കയറി നിന്ന് പോവുന്നതും പിന്നീട് സ്കൂട്ടറിൽ നിന്ന് വീഴുന്നതും വീഡിയോയിൽ കാണാം.

ഹെൽമറ്റ് ധരിക്കാത്തതിനും മൂന്ന് പേർ സഞ്ചരിച്ചതിനുമാണ് ട്രാഫിക്ക് നിയമം ലംഘിച്ചതിൻ്റെ പേരിൽ 33,000 രൂപ പിഴ ചുമത്തിയത്. സമാന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസം ഡൽഹി മെട്രോ പരിസരത്ത് നിന്നും വ്യാപകമായി പ്രചരിച്ചിരുന്നു.

സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT