National

സിബിഐ റെയ്ഡിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മഹുവ മൊയ്ത്ര

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊൽക്കത്ത: കൊൽക്കത്തയിലെ വസതിയിൽ സിബിഐ നടത്തിയ റെയ്ഡിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സ്ഥാനാർഥികളുടെ പ്രചാരണം തടസപ്പെടുത്തുന്ന നടപടികൾ സിബിഐ സ്വീകരിക്കരുതെന്നും കേന്ദ്ര ഏജൻസികളുടെ നടപടികൾക്ക് മാർഗരേഖ വേണമെന്നുമാണ് പരാതിയിലെ ആവശ്യം. ചോദ്യത്തിന് കോഴ ആരോപണത്തിൽ സിബിഐ ഇന്നലെയാണ് മഹുവ മൊയ്ത്രയുടെ വസതിയിൽ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തി‌രുന്നു. മൊയ്‌ത്രയ്‌ക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോക്പാൽ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിൻ്റെ പുരോ​ഗതി സംബന്ധിച്ചുളള തല്‍സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ടായിരുന്നു.

'അധാർമ്മിക പെരുമാറ്റം' ആരോപിച്ച് കഴിഞ്ഞ വർഷം ഡിസംബറിലാണ് മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്. വിവാദങ്ങൾക്കിടയിലും, പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ സീറ്റിൽ നിന്ന് ടിഎംസിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് മഹുവ മൊയ്ത്ര.

വ്യവസായിയായ ഗൗതം അദാനിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ലോക്‌സഭയിൽ മഹുവ മൊയ്‌ത്ര ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ദുബായിലെ വ്യവസായി ദർശൻ ഹിരാനന്ദാനിയ്ക്ക് വേണ്ടി ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇങ്ങനെ ചോദ്യം ചോദിക്കാന്‍ മഹുവ ദർശൻ ഹിരാനന്ദാനിയില്‍ നിന്ന് പണം വാങ്ങിയെന്നും ആരോപണങ്ങളുണ്ടായി. പക്ഷേ ഈ ആരോപണങ്ങളെയൊക്കെ മഹുവ ശക്തമായി നിഷേധിക്കുകയായിരുന്നു.

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

മദ്യനയ അഴിമതി കേസ്; 'അറസ്റ്റും റിമാൻഡും റദ്ദാക്കണം', കെജ്‌രിവാളിൻ്റെ അപ്പീലിൽ അന്തിമ വാദം ഇന്ന്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്‍റെ കുടുംബാംഗങ്ങളിലേക്ക്

ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയുടെ മരണം ആത്മഹത്യയെന്ന് സംശയം; സുഹൃത്തിനെ ചോദ്യം ചെയ്യും

ആലപ്പുഴ മെഡിക്കൽ കോളേജില്‍ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

SCROLL FOR NEXT