National

കങ്കണ റണാവത്ത് ബിജെപി സ്ഥാനാർത്ഥി; അഭിമാനവും സന്തോഷവുമെന്ന് നടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: അഞ്ചാം ഘട്ട പട്ടികയിൽ സർപ്രൈസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. നടി കങ്കണാ റണാവത്ത് ഹിമാചൽ പ്രദേശിൽ നിന്ന് സ്ഥാനാർത്ഥിയാകും. ഹിമാചലിലെ മാണ്ഡിയിൽ നിന്നാണ് കങ്കണ മത്സരിക്കുക. തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ എക്സിൽ പോസ്റ്റ് ചെയ്ത് കങ്കണ രംഗത്തെത്തി.

എൻ്റെ പ്രിയപ്പെട്ട ഭാരതത്തിൻ്റെയും ഭാരതീയ ജനതയുടെ സ്വന്തം പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) എന്നും എൻ്റെ പിന്തുണയുണ്ട്. ബിജെപിയുടെ ദേശീയ നേതൃത്വം ഇന്ന് എന്നെ എൻ്റെ ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ (മണ്ഡലം) ലോക്‌സഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

പാർട്ടിയിൽ ഔദ്യോഗികമായി ചേരുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. യോഗ്യയും വിശ്വസ്തയുമായ പൊതുപ്രവർത്തകയാകാൻ കഴിയുമെന്ന് കരുതുന്നു.

നന്ദി

പിലിഭത്തില്‍ നിന്നും മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ പട്ടികയില്‍ ഇടംനേടി. വരുണ്‍ ഗാന്ധിക്ക് സീറ്റ് നിഷേധിച്ചാണ് പിലിഭത്തില്‍ നിന്നും ബിജെപി ജിതിന്‍ പ്രസാദയെ രംഗത്തിറക്കിയിരിക്കുന്നത്. മനേകാ ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്നും മത്സരിക്കും. നവീന്‍ ജിന്‍ഡാല്‍ ഹരിയാനയിലെ കുരുക്ഷേത്രയിൽ മത്സരിക്കും. അടുത്തിടെ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന അഭിജീത്ത് ഗംഗോപാധ്യായ് താംലുക്കില്‍ നിന്നും മത്സരിക്കും. ടിഎംസിയില്‍ നിന്നും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന അര്‍ജ്ജുന്‍ സിങ്ങ് ബരക്പൂരില്‍ നിന്നും തപസ് റോയി കൊല്‍ക്കത്ത നോര്‍ത്തില്‍ നിന്നും മത്സരിക്കും.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT