National

ജയ്പൂരിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; 6 പേർ മരിച്ചു, ഒരാൾക്ക് പരിക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ജയ്പൂർ ജില്ലയിലെ ബാസി മേഖലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്കേറ്റു. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വൈകുന്നേരത്തോടെ തീപിടിത്തമുണ്ടായതെന്ന് ജയ്പൂർ ജില്ലാ കളക്ടർ പ്രകാശ് രാജ്‌പുരോഹിത് പറഞ്ഞു. ഫാക്ടറിയിൽ നിന്നും തീയും പുകയും ഉയർന്നതോടെ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ജയ്പൂർ പൊലീസ് കമ്മീഷണർ ബിജു ജോർജ്ജ് ജോസഫ് സ്ഥിരീകരിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുകയും ദുരിതബാധിതർക്ക് എല്ലാ സഹായവും നൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഫാക്ടറി ഉടമ ഒളിവിൽ പോയതായാണ് വിവരം.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT