National

'ചെയ്ത കർമ്മത്തിൻ്റെ ഫലം, ഇഡി ബിജെപിയുടെ വജ്രായുധം'; കെജ്‌രിവാളിൻ്റെ അറസ്റ്റിൽ ശര്‍മ്മിഷ്ഠ മുഖർജി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ പ്രസിഡൻ്റ് പ്രണബ് മുഖർജിയുടെ മകളും മുൻ കോൺ​ഗ്രസ് നേതാവുമായ ശര്‍മ്മിഷ്ഠ മുഖർജി. കെജ്‌രിവാള്‍ സ്വന്തമായി ചെയ്ത കർമ്മത്തിന് കിട്ടിയ ഫലമാണെന്നാണ് ശര്‍മ്മിഷ്ഠ മുഖർജി പ്രതികരിച്ചത് . മുൻ ഡൽ​ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ കെജ്‌രിവാളും അണ്ണാ ഹസാരെ വിഭാഗം നേതാക്കളും അന്ന് പല ആരോപണങ്ങളും ഉയർത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് വസ്തുതാ പരമായി തെളിവുകൾ നിരത്താൻ അവർക്ക് ആയിട്ടില്ല. ഈ അറസ്റ്റ് അവർക്ക് കിട്ടിയ തക്കതായ മറുപടിയാണെന്നും ശര്‍മ്മിഷ്ഠ മുഖർജി ആരോപിച്ചു.

കുറച്ച് നാളുകളായി കോൺ​ഗ്രസിനെതിരെ സത്യങ്ങൾ തുറന്നു പറയുന്നത് കൊണ്ട് തനിക്കെതിരെ സാമൂ​ഹ്യ മാധ്യമങ്ങളിൽ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് തന്നെ തളർത്തില്ല എന്നും ശര്‍മ്മിഷ്ഠ മുഖർജി തുറന്നടിച്ചു. കോൺ​ഗ്രസിനെ നയിക്കാൻ ശക്തനായ ഒരു നേതാവില്ല എന്നതാണ് ഇതിനെല്ലാം കാരണം. കോൺ​ഗ്രസിനെ നയിക്കാൻ രാഹുൽ ​ഗാന്ധി യോ​ഗ്യനല്ല. അദ്ദേഹത്തിന് അതിനുള്ള പക്വത ഉള്ളതായിട്ട് തനിക്ക് തോന്നുന്നില്ല. രാജ്യത്തെ കോൺ​ഗ്രസിനെ നയിക്കാൻ നല്ലൊരു നേതാവ് വന്നാൽ ഈ പ്രശ്നം എല്ലാം തീരുമെന്നും ശര്‍മ്മിഷ്ഠ മുഖർജി കൂട്ടിച്ചേർത്തു.

ദേശീയ തലത്തിൽ ഏറ്റവും പ്രധാന്യം ഉള്ള ഒരു പാർട്ടിയാണ് കോൺ​ഗ്രസ് പാർട്ടി. എന്നാൽ ​ഗാന്ധി കുടുംബത്തിൻ്റെയും നെഹ്റു കുടുംബത്തിൻ്റെയും കൈകളിൽ ഉള്ള അധികാരം എന്ന് എടുത്ത് മാറ്റുന്നോ അന്ന് കോൺ​ഗ്രസ് രക്ഷപ്പെടുമെന്നും ശര്‍മ്മിഷ്ഠ പറഞ്ഞു. രാഹുൽ ​ഗാന്ധി നേതാവായി നിന്നപ്പോഴേക്കെ പാർട്ടി പരാജയപ്പെട്ടിട്ടേ ഉള്ളു. അതിനുള്ള കൃത്യമായ ഉദാഹരണമാണ് കഴിഞ്ഞ രണ്ട് ലോക്സഭാ ഇലക്ഷനുകൾ.

എന്നാൽ ഇ ഡിയെ ഒരു വജ്രായുധം ആയിട്ടാണ് ബിജെപി കണക്കാക്കുന്നത്. അത്തരത്തിലാണ് അവർ കഴിഞ്ഞ ഇലക്ഷനിൽ വിജയിച്ചത്. രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കേന്ദ്ര നേതൃത്വം ഇഡിയെ ഉപയോ​ഗിച്ച് അറസ്റ്റ് ചെയ്തു. പാർട്ടി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇത്തരത്തിലാണ് ​ബിജെപി തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രം മെനയുന്നത്. ഇഡിയെ ഉപയോ​ഗിച്ച് നേതാക്കളെ വേട്ടയാടുന്നതിന് പകരം പോർകളത്തിൽ വന്ന് നേരിട്ട് പോരാടാനുള്ള ആത്മവിശ്വാസം ബിജെപിക്ക് വേണമെന്നും ശര്‍മ്മിഷ്ഠ മുഖർജി തുറന്നടിച്ചു.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT