National

മുംബൈയിൽ ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: മുംബൈ-ഗോരഖ്പൂർ ഗോദാൻ എക്‌സ്പ്രസിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് നാസിക് റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് തീപിടിത്തമുണ്ടായത്. ട്രെയിൻ ഉടൻ നിർത്തിയിടാനായതിനാൽ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. പെട്ടെന്നുള്ള തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ആളപായമില്ലെന്നതും ആശ്വാസകരമാണ്.

നാസിക് റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ എസ്എൽആർ കോച്ചിൽ നിന്ന് പുക ഉയർന്നുവെന്നാണ് പ്രാഥമിക വിവരം. ശക്തമായ കാറ്റ് നിലനിന്നിരുന്നതിനാൽ നിമിഷങ്ങൾക്കകം കംപാർട്ട്മെൻ്റിൽ തീ ആളിപ്പടർന്നു. കോച്ചിന് തീപിടിച്ചതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. ട്രെയിൻ നിർത്താനായതിനാല്‍ യാത്രക്കാർ പെട്ടെന്ന് ഇറങ്ങി. അഗ്നിശമന സേനാംഗങ്ങളും റെയിൽവേ പൊലീസും റെയിൽവേ അധികൃതരും ഉടൻ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

SCROLL FOR NEXT