National

കടിച്ചതുമില്ല പിടിച്ചതുമില്ല!; കോണ്‍ഗ്രസ് വിട്ട എംഎല്‍എക്ക് ബിജെപി ഒരു സീറ്റും നല്‍കിയില്ല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: കോണ്‍ഗ്രസിന് വേണ്ടി ഹാട്രിക് വിജയം നേടി ശ്രദ്ധ നേടിയ നേതാവായിരുന്നു വിജയാധരണി. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എംഎല്‍എയായി പ്രവര്‍ത്തിച്ചു വരവേയാണ് വിജയധാരണി പൊടുന്നനേ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഒന്നുകില്‍ വിളവങ്കോട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുകയോ അല്ലെങ്കില്‍ കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയാവുകയോ ആയിരുന്നു വിജയധരണിയുടെ ലക്ഷ്യം. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ രണ്ടിടത്തും സ്ഥാനാര്‍ത്ഥിയായി വിജയധാരണിയുടെ പേരില്ല.

അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നിയമസഭാ വിപ്പുമായിരുന്നു വിജയധാരണി. ബിജെപിയിലേക്ക് മാറുന്നതിന്റെ ഭാഗമായി എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു. ഹാട്രിക് വിജയം നേടിയിട്ടും അര്‍ഹമായ പ്രാധാന്യം പാര്‍ട്ടി നേതൃത്വം നല്‍കാത്തതിലുള്ള അതൃപ്തി രേഖപ്പെടുത്തിയാണ് വിജയധാരണി കോണ്‍ഗ്രസ് പടിയിറങ്ങിയത്.

കന്യാകുമാരി ലോക്‌സഭാ സീറ്റില്‍ മത്സരിക്കാനുള്ള തന്റെ ആഗ്രഹം പലതവണ കോണ്‍ഗ്രസിനുള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ വിജയധാരണി പ്രകടിപ്പിച്ചിരുന്നു. ആ ആഗ്രഹം ബിജെപിയും തള്ളിയ നിലയ്ക്ക് വിജയധാരണിയുടെ അടുത്ത നീക്കം എന്താണെന്ന് വരും ദിവസങ്ങളില്‍ അറിയാം.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT