National

പാർക്കിങ് തർക്കം: യുവാവിന് ക്രൂര മർദ്ദനം, വീഡിയോ എടുത്ത ഭാര്യയെ ഓടിച്ചിട്ട് തല്ലി അയൽവാസികൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബം​ഗളൂരു: പാർക്കിങിനെ ചൊല്ലി യുവാവിനും ഭാര്യയ്ക്കും അയല്‍ക്കാരുടെ ക്രൂരമർദ്ദനം. ബംഗളൂരുവിലാണ് സംഭവം. ഞായറാഴ്ച്ച രാത്രിയോടെയാണ് ബം​ഗളൂരു ദോഡ്ഡനകുണ്ഡിയിൽ താമസിക്കുന്ന സഹിഷ്ണുവിനെയും ഭാര്യ രോഹിണിയേയും അയൽവാസികൾ മർദ്ദിച്ചത്. കര്‍ണാടകയിലെ ബെലഗാവി സ്വദേശികളായ ദമ്പതികൾക്കാണ് മർദ്ദനമേറ്റത്.

ഭർത്താവിനെ മർദ്ദിക്കുന്നവരുടെ വീഡിയോ ചിത്രീകരിച്ച യുവതിയെയും സംഘം ആക്രമിച്ചു. അയൽവാസിയായ സ്ത്രീ യുവതിയെ വീഡിയോ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് സംഘം ഇവർക്ക് നേരെ തിരിഞ്ഞ് യുവതിയെ ഓടിച്ചിട്ട് തല്ലുകയായിരുന്നു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപ്പെട്ടത്.

അയൽവാസികളുടെ വീടിന് മുൻപിലുള്ള പൊതുസ്ഥലത്താണ് യുവാവ് കാർ പാർക്ക് ചെയ്തിരുന്നത്. എന്നാൽ തങ്ങളുടെ വീടിന് മുൻപിൽ വാഹനം പാർക്ക് ചെയ്യരുതെന്നും കാർ മാറ്റി ഇടണമെന്നും അയൽവാസികൾ ആവശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ച ദേഷ്യത്തിലാണ് അയൽവാസികൾ ആക്രമിച്ചത്. സഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

സുപ്രീംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വ സർട്ടിഫിക്കറ്റ്; നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍

ഹസൻ്റെ തീരുമാനം വെട്ടി സുധാകരൻ; എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

SCROLL FOR NEXT