National

ത്രിപുരയില്‍ മുന്‍ എംഎല്‍എമാരെ പരീക്ഷിക്കാന്‍ സിപിഐഎം; ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അഗര്‍ത്തല: ത്രിപുരയില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മുന്‍ എംഎല്‍എമാരെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച് സിപിഐഎം. ഈസ്റ്റ് ത്രിപുര ലോക്‌സഭ മണ്ഡലത്തിലേക്കും രാംനഗര്‍ നിയമസഭ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളേയുമാണ് പ്രഖ്യാപിച്ചത്. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായി വെസ്റ്റ് ത്രിപുര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആശിഷ് സാഹയെ പിന്തുണക്കാനും തീരുമാനിച്ചു.

വടക്കന്‍ ത്രിപുരയിലെ കഞ്ചന്‍പൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് മുന്‍പ് എംഎല്‍എയായിട്ടുള്ള രാജേന്ദ്ര റീംഗാണ് ഈസ്റ്റ് ത്രിപുര ലോക്‌സഭ മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥി. കൃതി സിങ് ദേബര്‍മ്മയാണ് ബിജെപി സ്ഥാനാര്‍ത്ഥി.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാംനഗര്‍ നിയമസഭ മണ്ഡലത്തില്‍ മുന്‍ എംഎല്‍എ രത്തന്‍ ദാസിനെയാണ് സിപിഐഎം പരീക്ഷിക്കുന്നത്. ഇരു സ്ഥാനാര്‍ത്ഥികളും 2018 നിയമസഭ തിരഞ്ഞെടുപ്പിലാണ് പരാജയം രുചിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയാണ് രണ്ട് പേരുടെയും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ജനാധിപത്യം സ്ഥാപിക്കുന്നതിനായും ബിജെപിയെ പരാജയപ്പെടുത്താനും എല്ലാ മതേതര കക്ഷികളും തയ്യാറാവണമെന്ന് ജിതേന്ദ്ര ചൗധരി ആവശ്യപ്പെട്ടു.

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

SCROLL FOR NEXT