National

അരുണാചലിലും സിക്കിമിലും വോട്ടെണ്ണൽ നേരത്തെയാക്കി; ജൂൺ രണ്ടിന് വേട്ടെണ്ണും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണല്‍ തീയതികള്‍ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നേരത്തെ ജൂണ്‍ നാലിന് പ്രഖ്യാപിച്ചിരുന്ന വേട്ടെണ്ണല്‍ ജൂണ്‍ രണ്ടിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്. അരുണാചൽ പ്രദേശിലും സിക്കിമിലും ഏപ്രിൽ 19നാണ് നിയമസഭാ തിരഞ്ഞെടുപ്പ്. 60 നിയമസഭാ സീറ്റുകളിലേയ്ക്കാണ് അരുണാചലിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സിക്കിമിൽ 32 നിയമസഭാ സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം അരുണാചലിനും സിക്കിമിനും പുറമെ ആന്ധ്രാപ്രദേശ് ഒഡീഷ എന്നിവിടങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ 175 നിയമസഭാ സീറ്റുകളിലേയ്ക്ക് മെയ് 13ന് തിരഞ്ഞെടുപ്പ് നടക്കും. ഒഡീഷയിൽ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 42 സീറ്റുകളിലേക്ക് മെയ് 25 നും 42 സീറ്റുകളിലേക്ക് ജൂൺ ഒന്നിനുമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വരെയുള്ള കാലയളവിലാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. ഒന്നാംഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നാണ്. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനാണ്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലേയ്ക്കാണ് മൂന്നാം ഘട്ടം വോട്ടെടുപ്പ്. നാലാംഘട്ടം മെയ് 13നാണ്. 10 സ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20നാണ്. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നാണ്. ഏഴ് സംസ്ഥാനങ്ങളിലായി 57 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. അവസാനഘട്ടം ജൂണ്‍ ഒന്നിനാണ്. ഏഴാം ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

പോളിംഗ് ബൂത്തിൽ മുഖാവരണം ഊരാൻ ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി; കേസെടുത്ത് പൊലീസ്

വിഷ്ണുപ്രിയ കൊലക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

പൊന്നാനി ബോട്ട് അപകടം; മൃതദേഹങ്ങൾ സംസ്കരിച്ചു

അനിശ്ചിതത്വങ്ങൾക്ക് അവസാനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്തി എംവിഡി; പ്രതിഷേധം, കൂക്കി വിളി, പരാതി

അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം

SCROLL FOR NEXT