National

ബിആര്‍എസ് എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബിആര്‍എസ് എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസിന് വീണ്ടും തിരിച്ചടി. എംപിയായ രഞ്ജിത്ത് റെഡ്ഡി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് തിരിച്ചടിയായത്. ശനിയാഴ്ച മറ്റൊരു ബിആര്‍എസ് എംപിയായ ധനം നാഗേന്ദ്രയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. വാറങ്കല്‍ എംപി പസുനൂരി ദയാങ്കറും ബിആര്‍എസ് വിട്ടിട്ടുണ്ട്. അദ്ദേഹവും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും എഐസിസി ഇന്‍ചാര്‍ജ് ദീപാദാസ് മുന്‍ഷിയുടെയും സാന്നിദ്ധ്യത്തിലാണ് രഞ്ജിത്ത് റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.ചെവ്വല്ല ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് രഞ്ജിത്ത് റെഡ്ഡി കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടാനാണ് സാധ്യത.

നാല് ദിവസങ്ങള്‍ക്കുള്ളില്‍ നാല് എംപിമാരാണ് ബിആര്‍എസ് വിട്ടത്. ബി ബി പാട്ടീല്‍ വ്യാഴാഴ്ചയും പൊതുങ്കട്ടി രാമലു വെള്ളിയാഴ്ചയാണ് പാര്‍ട്ടി വിട്ടത്. ഇരുവരും ബിജെപിയിലാണ് ചേര്‍ന്നത്. വരും ആഴ്ചകളില്‍ മറ്റ് ബിആര്‍എസ് എംപിമാരും പാര്‍ട്ടി വിടുമെന്നാണ് സൂചന.

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

SCROLL FOR NEXT