National

'താന്‍ കോണ്‍ഗ്രസിന്റെ പടയാളി'; പാര്‍ട്ടിആവശ്യപ്പെട്ടാല്‍ അമേഠിയിൽ മത്സരിക്കുമെന്ന് രാഹുല്‍ഗാന്ധി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അമേഠി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടാലും മത്സരിക്കും. താന്‍ കോണ്‍ഗ്രസിന്റെ പടയാളിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.രാഹുല്‍ ഗാന്ധി അമേഠിയിൽ മത്സരിക്കണമെന്ന് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് സമിതി മത്സരിക്കണമെന്ന് പ്രമേയം പാസ്സാക്കിയിരുന്നു.

2004 മുതല്‍ 2019 വരെ അമേഠിയിൽ നിന്ന് രാഹുല്‍ ഗാന്ധി വിജയിച്ചിരുന്നു. 2019ല്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. 55,000 വോട്ടുകള്‍ക്കായിരുന്നു രാഹുലിന്റെ പരാജയം.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT