National

​400 കോടിയുടെ ലഹരി വസ്തുക്കളുമായി ഗുജറാത്ത് തീരത്ത് ആറ് പാകിസ്ഥാനികള്‍ പിടിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

​ഗുജറാത്ത്: 400 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ഗുജറാത്ത് പോർബന്ദർ തീരത്ത് ആറ് പാകിസ്ഥാനി യുവാക്കൾ പിടിയിലായി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രി ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്.

ഇന്ത്യൻ രജിസ്ട്രേഷനിലുള്ള ബോട്ട് ഉപയോഗിച്ചാണ് ഇവര്‍ ലഹരിക്കടത്ത് നടത്തിയത്. ലഹരി ഉല്പന്നങ്ങൾ ഡൽഹിയിലേക്കും പഞ്ചാബിലേക്കും കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ദൗത്യത്തിൽ പങ്കെടുത്ത എല്ലാ എ ടി എസ് ഓഫീസർമാരെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അഭിനന്ദിച്ചു. ഇവർക്ക് പത്തുലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

30 ദിവസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഗുജറാത്ത് തീരത്ത് കോടികൾ വിലവരുന്ന ലഹരിവസ്തുക്കൾ പിടികൂടുന്നത്. ഫെബ്രുവരി 28ന് ഗുജറാത്ത് തീരത്ത് നിന്ന് 2000 കോടി വിലമതിക്കുന്ന ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച പാകിസ്ഥാൻ യുവാക്കളെ പിടികൂടിയിരുന്നു.

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

SCROLL FOR NEXT