National

ഭക്ഷണത്തിൽ കൃത്രിമ നിറങ്ങൾ ഉപയോ​ഗിക്കുന്നു ; പഞ്ഞി മിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കർണാ‍ടക

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കർണാ‍ടക: ഭക്ഷണത്തിൽ കൃത്രിമ നിറങ്ങൾ ഉപയോ​ഗിക്കുന്നത് വിലക്കി കർണാടക സ‌ർക്കാർ. റോഡാമൈൻ-ബി ഉൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്നതിലാണ് വിലക്ക്. അർബുദത്തിന് കാരണമായ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവയുടെ നിർമ്മാണവും വിൽപനയും തടഞ്ഞത്. ബംഗളൂരുവില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും പരിശോധനയ്ക്കെടുത്ത 200 ലധികം സാംപിളുകളില്‍ അര്‍ബുദത്തിന് കാരണമായ രാസവസ്തുക്കൾ കണ്ടെത്തിയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

പരിശോധനയ്ക്കെടുത്ത 171 ഗോബി മഞ്ചൂരിയന്‍ സാംപിളുകളില്‍ 107 എണ്ണത്തിലും അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തി. 25 പഞ്ഞി മിഠായി സാംപിളുകളില്‍ നിന്ന് 15 എണ്ണത്തിലും രാസ വസ്തുകളുടെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഇത്തരം കൃത്രിമ നിറങ്ങളുപയോഗിച്ച ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് അര്‍ബുദം അടക്കമുള്ള ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി എക്സില്‍ കുറിച്ചു. ഇതിനാലാണ് നടപടിയെന്നും മന്ത്രി വിശദമാക്കി.

ഉത്തരവ് ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതിനൊപ്പം ഏഴ് വർഷം മുതല്‍ ജീവപര്യന്തം വരെ തടവും 10 ലക്ഷം പിഴയും ലഭിക്കും. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും ഗോവയും ഇതേ കാരണങ്ങള്‍ ഉന്നയിച്ച് പഞ്ഞി മിഠായിയും ഗോബി മഞ്ചൂരിയനും വില്‍പന നിരോധിച്ചിരുന്നു.

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT