National

'ഡൽഹി ചലോ'യ്ക്ക് പിന്നാലെ 'റെയിൽ റൊക്കോ' പ്രതിഷേധവുമായി കർഷകർ; ട്രെയിൻ തടയും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പഞ്ചാബ്: 'ഡൽഹി ചലോ' മാർച്ചിന് പിന്നാലെ ട്രെയിനുകൾ സ്തംഭിപ്പിച്ചുള്ള 'റെയിൽ റൊക്കോ' പ്രതിഷേധത്തിന് ഒരുങ്ങി പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ. നാളെ ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെയാണ് ട്രെയിനുകൾ തടഞ്ഞുള്ള പ്രതിഷേധം. കേന്ദ്ര സർക്കാർ ആവശ്യങ്ങൾ അം​ഗീകരിക്കാത്തതാണ് കർഷകരുടെ പ്രതിഷേധത്തിന് കാരണം. സംയുക്ത കിസാൻ മോ‍ർച്ചയും കിസാൻ മസ്ദൂ‍ർ മോർച്ചയും ചേർന്നാണ് റെയിൽ റൊക്കോ മാർച്ച് നടത്തുന്നത്.

ഹരിയാനയിലെ അമ്പാല ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊലീസുകാരെയും സുരക്ഷാ ഉദ്യോ​ഗസ്ഥരെയും വിന്യസിച്ചിട്ടുമുണ്ട്. വിളകൾക്ക് പരമാവധി താങ്ങ് വില നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം. വിളകൾക്കെല്ലാം ന്യായമായ വില ലഭിക്കണമെന്ന തങ്ങളുടെ ആവശ്യത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് കയ്യൊഴിയാനാകില്ലെന്ന് കർഷക നേതാവ് ജ​ഗ്ജിത് സിങ് ദല്ലെവാൾ പറഞ്ഞു. കേന്ദ്ര സർക്കാർ 1.38 ലക്ഷം രൂപയ്ക്ക് പാം ഓയിൽ ഇറക്കുമതി ചെയ്യുന്നു. എന്നാൽ വിളകൾക്ക് താങ്ങ് വില നൽകാൻ തയ്യാറാകുന്നില്ല എന്നാണ് പറയുന്നത്.

കിസാൻ മസ്ദൂർ നേതാവ് സർവാൻ സിങ് പാന്ഥെർ പ്രതിഷേധത്തെക്കുറിച്ച് വിശദീകരിച്ചു. 100 കണക്കിന് കർഷകർ പഞ്ചാബിലെ വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിലിരുന്ന് പ്രതിഷേധിക്കും. സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകളുടെയും ഇന്റർസിറ്റി എക്സ്പ്രസുകളുടെയും സമയക്രമം ഇതോടെ താറുമാറാകും.

മഴ ശക്തമാണ്, ഇടുക്കിയില്‍ രാത്രി യാത്ര വേണ്ട

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

എഎപിയുടെ ബിജെപി ഓഫീസ് മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT