National

'സ്വന്തം പാർട്ടിയെ ദുർബലപ്പെടുത്തണമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇൻഡ്യ മുന്നണിയിൽ ചേരില്ലായിരുന്നു'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജമ്മു: സഖ്യത്തിലെ മറ്റൊരു അം​ഗത്തിനായി സ്വന്തം പാർട്ടിയെ ദുർബലപ്പെടുത്തേണ്ടി വരുമെന്ന് കരുതിയില്ലെന്നും അത് അറിഞ്ഞിരുന്നെങ്കിൽ കോൺ​ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിയുടെ ഭാ​ഗമാകുമായിരുന്നില്ലെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് വന്ന പാർട്ടിയാണ് കോൺ​ഗ്രസെന്നും ഒമർ അബ്ദുല്ലയുടെ കുറ്റപ്പെടുത്തൽ.

മൂന്നാം സ്ഥാനത്ത് നിൽക്കുന്ന പാർട്ടിക്ക് സീറ്റ് ചോദിക്കാനുള്ള ഒരു അവകാശവുമില്ല. പിഡിപിക്ക് ഒപ്പം ഇന്ന് എത്ര പേരുണ്ട്. സഖ്യത്തിലെ മറ്റൊരു പാർട്ടിക്കായി സ്വന്തം പാർട്ടിയെ ദുർബലപ്പെടുത്തണമെന്ന് മുന്നണിയിൽ ചേരുന്നതിന് മുൻപ് പറഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നു. ഒമർ അബ്ദുല്ല പറഞ്ഞു.

ജമ്മു കശ്മീരിൽ ഇൻഡ്യ മുന്നണിയുമായി സഖ്യം ചേരുന്നതിൽ നാഷണൽ കോൺ​ഗ്രസ് പാ‍ർട്ടി അതൃപ്തി അറിയിക്കുന്നത് ഇതാദ്യമല്ല. ഒമർ അബ്ദുല്ലയുടെ അച്ഛനും പാർട്ടി നേതാവുമായ ഫറൂഖ് അബ്ദുല്ല ഈ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമെന്നാണ് പറഞ്ഞത്. എന്നാൽ മുന്നണിയുമായി പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് ഒമർ തർക്കം അവസാനിപ്പിച്ചിരുന്നു. എന്നാലിപ്പോൾ സീറ്റ് വിഭജനം അടുത്തതോടെ വിള്ളൽ ശക്തമായി.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഡാക്ക്, ഉദ്ധംപൂർ, ജമ്മു എന്നീ മണ്ഡലങ്ങളിൽ ബിജെപിയാണ് ജയിച്ചത്. ബാരമുള്ളയിലും ശ്രീനറിലും അനന്ത്നാ​ഗിലും നാഷണൽ കോൺ​ഗ്രസാണ് വിജയിച്ചത്. റു സീറ്റുകളിൽ പിഡിപി മത്സരിച്ചിരുന്നുവെങ്കിലും ഒരു സീറ്റിലും ജയിക്കാൻ സാധിച്ചിരുന്നില്ല.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT