National

'പാര്‍ട്ടികള്‍ എന്‍ജിഒ ആകരുത്'; ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് അധ്യക്ഷന്‍ പാര്‍ട്ടി വിട്ടു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് അധ്യക്ഷന്‍ അംബരീഷ് ദേര്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് അംഗത്വം രാജിവെച്ചതായി അംബരീഷ് അറിയിച്ചത്. അംബരീഷ് ബിജെപിയില്‍ ചേരും.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആറ് വര്‍ഷത്തേക്കാണ് അംബരീഷിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടിയെടുത്തത്. അംബരീഷ് വഹിച്ചിരുന്ന മുഴുവന്‍ ചുമതലകളില്‍ നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നുമാണ് സസ്‌പെന്‍ഷന്‍. ഞായറാഴ്ച്ച രാത്രി ചേര്‍ന്ന യോഗത്തിലായിരുന്നു പുറത്താക്കല്‍ നടപടി. അതേസമയം ബിജെപി ഗുജറാത്ത് മുന്‍ എംഎല്‍എ അംബരീഷിന്റെ വസതിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്.

മുതിര്‍ന്ന നേതാക്കള്‍ അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ തയ്യാറാവാത്തതിനാലാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നാണ് അംബരീഷിന്റെ പ്രതികരണം. ചൊവ്വാഴ്ച്ച ഗാന്ധിനഗറിലെ പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് അംബരീഷിന്റെ ബിജെപി പ്രവേശനം. തന്റെ പ്രായമായ അമ്മയെ സന്ദര്‍ശിക്കാനാണ് ബിജെപി നേതാവ് വീട്ടില്‍ വന്നതെന്നും അദ്ദേഹവുമായി സംസാരിച്ച ശേഷമാണ് കോണ്‍ഗ്രസ് വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും അംബരീഷ് പ്രതികരിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍ജിഒ പോലെ പ്രവര്‍ത്തിക്കരുതെന്നും ആരുടെയും പേര് പരാമര്‍ശിക്കാതെ അംബരീഷ് വിമര്‍ശിച്ചു. 2017 മുതല്‍ 2022 വരെ രാജുല സീറ്റില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ച അംബരീഷിനെ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു വര്‍ക്കിംഗ് അധ്യക്ഷനായി തിരഞ്ഞെടുത്തത്.

ജാതി സെൻസസിലൂടെ രാജ്യത്തിന്റെ എക്സ്റേ എടുക്കും, പ്രശ്നങ്ങൾക്ക് പരിഹാരം കാണും; രാഹുൽ ഗാന്ധി

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെയും ആലോചിച്ച് കോണ്‍ഗ്രസ്

കേരളത്തിൽ അക്കൗണ്ട് തുറക്കും; ബംഗാളിൽ 30 സീറ്റ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും:അമിത്ഷാ

'ബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകും'; തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

പത്ത് ഗ്യാരന്റിയുമായി അരവിന്ദ് കെജ്‌രിവാള്‍; ആപ് കൂടുതല്‍ ഐക്യപ്പെട്ടു, എംഎല്‍എമാര്‍ക്ക് അഭിനന്ദനം

SCROLL FOR NEXT