National

'ഞങ്ങൾ മരിക്കുമെന്നാണ് ഞാൻ കരുതിയത്'; പ്രതികരിച്ച് ജാർഖണ്ഡ് കൂട്ട ബലാത്സംഗത്തിലെ അതിജീവിത

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി : സ്‌പെയിനിൽ നിന്നെത്തിയ യുവതി ജാർഖണ്ഡിൽ കൂട്ട ബലാത്സംഗത്തിനിരയായ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. പങ്കാളിക്കൊപ്പം ടെന്റിൽ വിശ്രമിക്കുകയായിരുന്ന യുവതിയെ ഏഴുപേർ ചേർന്നാണ് ആക്രമിച്ചത്. ഇപ്പോഴിതാ സംഭവത്തെക്കുറിച്ചുള്ള യുവതിയുടെ വാക്കുകളാണ് ഏറെ ചർച്ചയാവുന്നത്.

ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വരുകയും എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറയുകയും ചെയ്‌തു. 'ഒരാള്‍ക്കും സംഭവിക്കരുതെന്ന് ഞങ്ങള്‍ കരുതുന്ന ഒന്ന് ഞങ്ങള്‍ക്ക് സംഭവിച്ചു. ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് എന്നെ റേപ്പ് ചെയ്തു. ഞങ്ങളെ മര്‍ദ്ദിക്കുകയും മോഷ്ടിക്കുകയും ചെയ്തു. അധികം വസ്തുക്കള്‍ മോഷ്ടിച്ചില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ് ഉള്ളത്', ലൈവ് വീഡിയോയില്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് യുവതി പറഞ്ഞു.

ഈ സംഭവത്തില്‍ പ്രതികരണവുമായി നടൻ ദുല്‍ഖര്‍ സല്‍മാന്‍ രം​ഗത്തെത്തി.'ഈ വാർത്ത കേട്ട് ഞാൻ തകർന്നുപോയി, ഈ അടുത്ത് ഇരുവരും കോട്ടയത്ത് എന്റെ ബന്ധുക്കളുടെ വീട്ടിൽ വിരുന്നിന് ഉണ്ടായിരുന്നു. ആർക്കും ഇങ്ങനെയൊരു അവസ്ഥ ഒരിടത്തും ഉണ്ടാവരുത്'ദുൽഖർ കുറിച്ചു.വെള്ളിയാഴ്ച രാത്രി ബീഹാറിലെ ഭഗൽപൂരിലേക്ക് ദുംക വഴി യാത്ര പോകുമ്പോളാണ് സംഭവം നടന്നത്. ബൈക്കിൽ ലോകസഞ്ചാരത്തിന്റെ ഭാഗമായിട്ടാണ് ഇവർ ഇന്ത്യയിലെത്തിയത്.നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ജാര്‍ഖണ്ഡിലെത്തിയ ഇവര്‍ ദുംകയില്‍ രാത്രി തങ്ങാനായി ഒരു ടെന്‍റ് ഒരുക്കിയിരുന്നു.

അവിടെവച്ചാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞതായും നാല് പേരെ അറസ്റ്റ് ചെയ്തതായും ദുംക എസ്‍പി പീതാംബര്‍ സിം​ഗ് ഖേര്‍വാള്‍ മാധ്യമങ്ങളെ അറിയിച്ചു.ബാക്കിയുള്ള പ്രതികൾക്കാളെ പിടി കൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.സ്പാനിഷ് ഭാഷയിൽ സംസാരിച്ചതിനാൽ ആശയവിനിമയ പ്രശ്നങ്ങൾ ഉണ്ടായെന്നും അദ്ദേ​ഹം പറഞ്ഞു. ഇരുവരും അപകടനില തരണം ചെയ്തു.മെഡിക്കൽ ബോർഡ് ഇരയുടെ വൈദ്യപരിശോധന നടത്തും.

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

SCROLL FOR NEXT